ഐ പാക് സ്പോർട്സ് ഫിയസ്റ്റ നീന്തൽ മത്സരങ്ങളിലെ
വിജയികൾ ട്രോഫിയുമായി
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐ പാക്) സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായി നീന്തൽ മത്സരം സംഘടിപ്പിച്ചു. വക്റ ഗ്രീൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിവിധ ഗ്രൂപ്പുകളിലായി 36 പേർ മാറ്റുരച്ചു. വൈകീട്ട് ആറു മണിക്ക് ആരംഭിച്ച നീന്തൽ മത്സരം രാത്രി 10 മണിവരെ നീണ്ടുനിന്നു.
ബീറ്റ ബ്ലോക്കേഴ്സ്, അഡ്രെനിനെർജിക് സ്ട്രൈക്കേഴ്സ്, വൈറ്റാമിൻ റോക്കേഴ്സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളിലായാണ് താരങ്ങൾ മാറ്റുരച്ചത്. ബീറ്റ ബ്ലോക്കേഴ്സിന്റെ അബ്ദുൽ കരീം ഒന്നാം സ്ഥാനത്തെത്തി. വൈറ്റമിൻസിന്റെ അൻവർ രണ്ടാം സ്ഥാനവും പ്രോ ബയോട്ടിക്സിന്റെ അൽത്താഫ് മൂന്നാം സ്ഥാനവും നേടി. ജാഫർ വക്റ, സുലൈമാൻ അസ്കർ തുടങ്ങിയവർ മത്സരം ഏകോപിച്ചു.
ഹനീഫ് പേരാൽ, ഷാനവാസ് പുന്നോളി, അബ്ദുറഹിമാൻ എരിയാൽ, ഷജീർ, സമീർ, പ്രസാദ്, സലീം തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. മത്സര വിജയികൾക്കുള്ള ട്രോഫികൾ ഉസ്മാൻ, പ്രസാദ്, സമീർ എന്നിവർ വിതരണം ചെയ്തു. സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായ ചെസ്, ബൗളിങ്, ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ വരുംമാസങ്ങളിൽ അതിവിപുലമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.