അന്താരാഷ്ട്ര നിക്ഷേപ സമ്മേളനത്തിന് ഖത്തറിന്‍െറ  പങ്കാളിത്തം വിലമതിക്കാനാകാത്തത്-റാഷിദുല്‍ ഗന്നൂശി

ദോഹ: ഈ മാസം 29, 30 തിയ്യതികളില്‍ തുണീഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സമ്മേളനത്തില്‍ ഖത്തറിന്‍െറ പങ്കാളിത്തം അതീവ പ്രധാനപ്പെട്ടതും വിലമതിക്കാനാകാത്തതുമാണെന്ന് തുണീഷ്യയിലെ പ്രമുഖ പാര്‍ട്ടിയായ അന്നഹ്ദയുടെ നേതാവ് റാഷിദുല്‍ ഗന്നൂശി അഭിപ്രായപ്പെട്ടു. തുണീഷ്യയുടെ ഭാവിയെ നിര്‍ണയിക്കുന്ന സുപ്രധാനമായ ഈ നിക്ഷേപ സമ്മേളനത്തെ തുടക്കം മുതല്‍ പിന്തുണച്ച രാജ്യമാണ് ഖത്തര്‍. അമീര്‍ ശൈഖ് തമീം ബന്‍ ഹമദ് ആല്‍ഥാനി നേരിട്ട് താല്‍പര്യം പ്രകടിപ്പിക്കുകയും എല്ലാ പിന്തുണ അറിയിക്കുകയും ചെയ്തതായി ഗന്നൂശി വ്യക്തമാക്കി. 
29ന് ആരംഭിക്കുന്ന സമ്മേളനം എല്ലാ നിലക്കും തുണീഷ്യയെ സംബന്ധിച്ച് ചരിത്രപരമായിരിക്കും. അമീര്‍ ശൈഖ് തമീം നേരിട്ട് ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തകര്‍ന്നടിഞ്ഞ തുണീഷ്യയെ ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ നല്‍കിയ പിന്തുണ നന്ദിയോടെയാണ് തുണീഷ്യന്‍ ജനത കാണുന്നതെന്ന് ഗന്നൂശി വ്യക്തമാക്കി. 
സമാധാനത്തിനുള്ള മഹാത്മാ ഗാന്ധി അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റാഷിദുല്‍ ഗന്നൂശി അഭിപ്രായപ്പെട്ടു. 
ആദ്യമായാണ് ഈ അവാര്‍ഡ് ഇന്ത്യക്ക് പുറത്ത് ഒരാള്‍ക്ക് ലഭിക്കുന്നത്. തന്‍്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും ഗന്നൂശി അഭിപ്രായപ്പെട്ടു. 
 
Tags:    
News Summary - international

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.