ദോഹ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിെൻറ 71ാം വാർഷികം ഖത്തറിലെ ഇന്ത്യൻ സമൂഹം അഭിമാനത്തോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെയും നിരവധി പ്രവാസി സംഘടകളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നടന്ന ആഘോഷങ്ങളിൽ നൂറുകണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെൻററിൽ രാവിലെ ഏഴ് മണിക്ക് ഇന്ത്യൻ അംബാസഡർ പി. കുമരൻ ദേശീയ പതാക ഉയർത്തിയതോടുകൂടി ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് അശോകഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡർ വായിച്ചു. െഎ.സി.സി പ്രസിഡൻറ് മിലൻ അരുൺ സ്വാഗതവും ജനറൽ സെക്രട്ടറി ജുട്ടാസ് പോൾ നന്ദിയും പറഞ്ഞു. വിവിധ ഇന്ത്യൻ സ്കൂളുകളുടെ ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ശാന്തിനികേതൻ സ്കൂളിൽ പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ് ദേശീയ പതാകയുയർത്തി. ഗൊരഖ്പൂർ ആശുപത്രി ദുരന്തത്തിൽ മരിച്ചവരുടെ ഒാർമക്കുമുന്നിൽ ഒരു നിമിഷം മൗനമാചരിച്ചു. സീനിയർ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, അഡ് മിനിസ്ട്രേറ്റർടി.ബി. അബ്ദുസ്സലാം എന്നിവരും സ്റ്റാഫ് അംഗങ്ങളും വിദ്യാർഥികളും സംബന്ധിച്ചു. ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ മുഖ്യതിഥി താലിബ് ഗ്രൂപ്പ് ഒാഫ് സ്കൂൾസ് ഡയറക്ടർ ജയശങ്കർ പിള്ള പതാകയയുർത്തി. അക്കാദമിക് ഒാഡിറ്റർ വി. പത്മിനി, അസിസ്റ്റൻറ് പ്രിൻസിപ്പൽ ജേക്കബ് മാത്യു എന്നിവർ സംബന്ധിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഗവേണിങ് ബോഡി ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദ് പതാകയുയർത്തി. ട്രഷറർ എ.കെ. ഉസ്മാൻ, െഎ.ഇ.എസ് (കേരള) സെക്രട്ടറി എ.ടി. ഉസ്മാൻ എന്നിവർ സംബന്ധിച്ചു. സ്കോളേഴ്സ് ഇൻറർനാഷണൽ സ്കൂളിൽ വൈസ് ചെയർമാൻ അറക്കൽ മുഹമ്മദ് അഷ്റഫ് പതാകയുയർത്തി. നോബിൾ ഇൻറർനാഷണൽ സ്കൂളിൽ വൈസ് ചെയർമാൻ അഡ്വ. അബ്ദുറഹീം കുന്നുമ്മൽ പതാകയുയർത്തി. ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ വി.പി. ഫൈസൽ, വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ് എന്നിവർ സംബന്ധിച്ചു. െഎഡിയൽ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ സയ്യിദ് ഷൗക്കത്തലി പതാകയുയർത്തി. അസിസ്റ്റൻറ് ഹെഡ്മാസ്റ്റർ ശൈഖ് ഷമീം സംസാരിച്ചു. ബിർല പബ്ലിക് സ്കൂളിൽ വൈസ് ചെയർമാൻ ഗോപി ഷഹാനി പതാകയുയർത്തി. സി.വി. റപ്പായി, ചിന്തു ആൻറണി, അമൻ ഷഹാനി, മാളവിക കുമാർ, നെവിൽ ലൂക്കോസ് എന്നിവർ സംബന്ധിച്ചു.
ഇൻകാസ് ഖത്തർ എറണാകുളം, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗോരഖ്പൂരിൽ മരണമടഞ്ഞ പിഞ്ചുകുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന ചടങ്ങ് ഐ.സി.സി പ്രസിഡൻറ് മിലൻ അരുൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറുമാരായ പ്രദീപ് പിള്ള, വിത്സൻ റോബിൻസൺ, അബ്ദുൾ മജീദ്, കെ.വി. ബോബൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.