ദോഹ-പുണെ സർവിസുമായി ഇൻഡിഗോ

ദോഹ: പുണെ -ദോഹ സർവിസുമായി ഇൻഡിഗോ എയർലൈൻസ്​. നേരത്തേയുള്ള സർവിസുകളിലേക്ക്​ പുറമെയാണ്​ അധിക സർവിസ്​ പ്രഖ്യാപിച്ചത്​. ​ദോഹയിൽനിന്ന്​ നേരിട്ടുള്ള സർവിസുകൾ ഒക്​ടോബർ ഒന്നിന്​ ആരംഭിക്കുമെന്ന്​ ഇൻഡിഗോ എയർലൈൻസ്​ അറിയിച്ചു. പ്രതിവാര സർവിസിൻെറ ഭാഗമായി 6ഇ 1782 നമ്പർ എയർലൈൻസ്​ ഒക്​ടോബർ ഒന്ന്​ പുലർച്ചെ 1.55ന്​ ദോഹയിൽനിന്നും പുറപ്പെട്ട്​ രാവിലെ 7.45ന്​ പുണെയിലെത്തും. അതേ ദിവസം രാത്രി 9.45ന്​ പുണെയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.20ന്​ ദോഹയിലുമെത്തും. ബുക്കിങ്​ ആരംഭിച്ചു കഴിഞ്ഞതായി ഇൻഡിഗോ അറിയിച്ചു. നിലവിൽ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​, തിരുവനന്തപുരം, ലഖ്​നോ, കോഴിക്കോട്​, ​കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക്​ ദോഹയിൽനിന്ന്​ നിലവിൽ സർവിസുണ്ട്​. 

Tags:    
News Summary - Indigo with Doha-Pune service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.