ദോഹ: രാജ്യത്തെ പ്രശസ്തമായ സൂഖ് വാഖിഫും മറ്റു ഖത്തർ കാഴ്ചകളും ഇന്ത്യൻ സനിമിയിലെ ഗാനരംഗത്തിൽ. അടുത്തിടെയിറങ്ങിയ കന്നട സിനിമയായ മാസ് ലീഡറിലെ ‘ദീപവെ നിന്ന’ എന്ന യുഗ്മഗാനമാണ് പൂർണമായും ഖത്തറിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് ഇൗമാസം 28നാണെങ്കിലും പാട്ടുകൾ പുറത്തിറങ്ങുകയും യൂട്യൂബിൽ ലഭ്യമാവുകയും ചെയ്തതോടെ ഖത്തറിെൻറ സുന്ദര കാഴ് ചകൾ ഇന്ത്യയിലും വൈറലായിരിക്കുകയാണ്.
സൂഖ് വാഖിഫിലാണ് ഗാനത്തിെൻറ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ളവ മസാഇൗദിലെ ബീച്ചിലും സക്രീത് ഫിലിം സിറ്റിയിലും. സൂഖ് വാഖിഫിെൻറ പ്രൗഢിയും ഗാംഭീര്യവും എടുത്തുകാണിക്കുന്നതാണ് ക്യാമറാമാൻ ഗുരു പ്രശാന്ത് റായിയുടെ ചിത്രീകരണം. നരസിംഹ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ നായകൻ ശിവ രാജ്കുമാറും നായിക പ്രണീത സുഭാഷുമാണ് ഗാനരംഗത്തിലുള്ളത്. വി. നാഗേന്ദ്ര പ്രസാദിെൻറ വരികൾക്ക് വീർ സാമ്രാട്ടാണ് ഇൗണം നൽകിയിരിക്കുന്നത്. ജുബിൻ നൗത്തിയാലും െഎശ്വര്യ രംഗരാജനുമാണ് ആലാപനം. കഴിഞ്ഞ മാർച്ചിലായിരുന്നു ഖത്തറിലെ ചിത്രീകരണം.
മുമ്പും ഇന്ത്യൻ സിനിമകളുടെ പല ഭാഗങ്ങളും ഖത്തറിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ഗാനം മുഴുവനായി ഇവിടെ ചിത്രീകരിക്കുന്നത് ആദ്യമായിട്ടാണ്. ‘ദീപവെ നിന്ന’ ഹിറ്റായതോടെ കൂടുതൽ ഇന്ത്യൻ സിനിമ ഗാനങ്ങളുടെ ചിത്രീകരണത്തിനായി അണിയറപ്രവർത്തകർ ഖത്തറിലെത്തുെമന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.