ഇന്ത്യൻ മീഡിയ ഫോറം വെബിനാർ 20ന്

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തി​ന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തർ ഇന്ത്യന്‍ മീഡിയ ഫോറം വെബിനാർ സംഘടിപ്പിക്കുന്നു. 20 വെള്ളിയാഴ്ച്ച രാത്രി ഏഴിനാണ്​ പരിപാടി. 'സ്വാതന്ത്ര്യാനന്തര മാധ്യമരംഗം: വെല്ലുവിളികളും അതിജീവനവും' എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന വെബിനാർ ഡോ. ശശി തരൂർ എം.പി ഉദ്​ഘാടനം ചെയ്യും.

24 ചാനൽ മുൻ അസി. എക്സിക്യൂട്ടിവ് എഡിറ്റർ ഡോ. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തും. നോര്‍ക്ക ഡയറക്ടര്‍മാരായ സി.വി. റപ്പായി, ജെ.കെ. മേനോൻ, ഐ.സി.സി പ്രസിഡൻറ്​ പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡൻറ്​ സിയാദ് ഉസ്മാന്‍, ഐ.എസ്.സി പ്രസിഡൻറ്​ ഡോ. മോഹന്‍ തോമസ് എന്നിവര്‍ സംസാരിക്കും. പൊതുജന പങ്കാളിത്തത്തോടെ സൂമിലാണ്​പരിപാടി.

Tags:    
News Summary - Indian Media Forum on Webinar 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.