????????? ?????????????? ?????????????? ??????? ??????????? ????????????????? ?????

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഫെ​സ്​​റ്റി​െ​വ​ൽ ‘പാ​സേ​ജ് ടു ​ഇ​ന്ത്യ’ ഇ​ന്ന് തു​ട​ങ്ങും

ദോ​ഹ: ഐ​ഡി​യി​ൽ ക​ൾ‌​ച​റ​ൽ‌ സ​െൻറ​ർ‌ (ഐ.​സി.‌​സി) ‘പാ​സേ​ജ് ടു ​ഇ​ന്ത്യ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക ്കു​ന്ന ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഫെ​സ്​​റ്റി​െ​വ​ലി​ന് വ്യാ​ഴാ​ഴ്​​ച മി​യ പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​വും. മ്യ ൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് ആ​ർ​ട്സ്, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ക്ക ു​ന്ന ഫെ​സ്​​റ്റി​െ​വ​ൽ ശ​നി​യാ​ഴ്ച​യും തു​ട​രും. ഖ​ത്ത​ർ-​ഇ​ന്ത്യ സാം​സ്കാ​രി​ക വ​ർ​ഷാ​ച​ര​ണ​ത്തി​െൻറ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫെ​സ്​​റ്റി​െ​വ​ലൊ​രു​ക്കു​ന്ന​ത്.


ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സ​െൻറ​ർ, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ൻ​റ് ഫോ​റം, ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സ​െൻറ​ർ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സ​െൻറ​റിെ​ല സം​ഘ​ട​ന​ക​ളാ​യ ഇ​ന്ത്യ​ൻ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ബം​ഗി​യ പ​രി​ഷ​ത്ത് ഖ​ത്ത​ർ, രാ​ജ​സ്ഥാ​ൻ പ​രി​വാ​ർ ഖ​ത്ത​ർ, ഖ​ത്ത​ർ ത​മി​ഴ​ർ സം​ഘം, മ​ഹാ​രാ​ഷ്​​​ട്ര മ​ണ്ഡ​ൽ ഖ​ത്ത​ർ, സി.​ഇ.​ടി.​എ.​ക്യു എ​ന്നി​വ​രു​ടെ സ്​​റ്റാ​ളു​ക​ളും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത കാ​ഴ്ച​ക​ളു​മൊ​രു​ക്കും.


ഇ​ന്ത്യ​ൻ പൈ​തൃ​ക​ത്തെ ചി​ത്രീ​ക​രി​ക്കു​ന്ന ‘ചെ​ങ്കോ​ട്ട’​യു​ടെ സ്മാ​ര​കം പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. വി​വി​ധ സ്​​റ്റാ​ളു​ക​ൾ, ഭ​ക്ഷ്യ​മേ​ള എ​ന്നി​വ​യും ഒ​രു​ക്കും. പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച് മു​ത​ൽ രാ​ത്രി 11 വ​രെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി മു​ത​ൽ രാ​ത്രി 11വ​രെ​യു​മാ​ണ് ഫെ​സ്​​റ്റി​െ​വ​ൽ.

Tags:    
News Summary - indian community festival-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.