ഗൾഫ് മാധ്യമം ‘മുദ്ര’ പ്രത്യേക പതിപ്പിന്റെ പ്രകാശനം ഖത്തറിലെ ദീർഘകാല പ്രവാസികളായ സാം കുരുവിള, എ.കെ. ഉസ്മാൻ, കെ.സി. അബ്ദുല്ലത്തീഫ് എന്നിവർ നിർവഹിക്കുന്നു. കെ. ഹുബൈബ്, ഷാനവാസ് ബാവ, റഹീം ഓമശ്ശേരി, ഇ.പി. അബ്ദുറഹ്മാൻ, സാജിദ് ശംസുദ്ദീൻ എന്നിവർ സമീപം
ദോഹ: ഇന്ത്യ-ഖത്തർ നയതന്ത്ര സുവർണ ജൂബിലിയുടെ ഭാഗമായി ഗൾഫ് മാധ്യമം പുറത്തിറക്കിയ പ്രത്യേക പതിപ്പ് ‘മുദ്ര’ പ്രകാശനം ചെയ്തു. ശനിയാഴ്ച ദോഹ ‘സാതർ’ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ദീർഘകാല പ്രവാസികളായ എ.കെ. ഉസ്മാൻ, സാം കുരുവിള, കെ.സി. അബ്ദുൽ ലത്തീഫ് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം-മീഡിയവൺ മാനേജിങ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി എന്നിവർ പ്രകാശനച്ചടങ്ങിന്റെ ഭാഗമായി.
ഗ്രാൻഡ്മാൾ ഖത്തർ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ്, ഫൈസൽ ഹുദവി, നസീം അൽ റബീഹ് കോർപറേറ്റ് റിലേഷൻ മാനേജർ സന്ദീപ്, സഫ വാട്ടർ മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.
ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ സ്വാഗതം പറഞ്ഞു. ബ്യുറോ ഇൻ ചാർജ് കെ. ഹുബൈബ് പുസ്തക പരിചയം നിർവഹിച്ചു. ഗൾഫ് മാധ്യമം പി.ആർ മാനേജർ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലെ നൂറ്റാണ്ടോളം പഴക്കമുള്ള പ്രവാസത്തിന്റെ ചരിത്രവും മലയാളികളുടെ ആദ്യകാല പ്രവാസവും മുതൽ ഖത്തറിലെ ഓരോ കാലഘട്ടത്തിലെയും മലയാളികളുടെ കൈയൊപ്പുകൂടി അടയാളപ്പെടുത്തുന്നതാണ് പ്രത്യേക പതിപ്പ്. 1973ൽ ഇരു രാജ്യങ്ങളിലുമായി എംബസികൾ സ്ഥാപിച്ച് ആരംഭിച്ച നയതന്ത്ര ബന്ധം 50 വർഷം തികയുന്ന വേളയിലാണ് ‘മുദ്ര’പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.