ദോഹ: അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് പോളിസി സ്റ്റഡീസ്, ഫലസ്തീനിയൻ സ്റ്റഡീസ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് വാർഷിക ഫലസ്തീൻ ഫോറം ഇന്ന് ദോഹയിൽ തുടങ്ങും. ഗസ്സ യുദ്ധം ആരംഭിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് നാലാമത് വാർഷിക ഫലസ്തീൻ ഫോറം നടക്കുന്നത്. ഉപരോധം, അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ജനങ്ങളുടെ പലായനം തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങൾക്കിടയിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം നടക്കുക.
കഴിഞ്ഞ മൂന്ന് സെഷനുകളിലായി ഏകദേശം 1300ലധികം ഗവേഷണ പ്രബന്ധങ്ങളാണ് സമിതിക്ക് ലഭിച്ചത്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 220 പ്രബന്ധങ്ങൾ വിവിധ സെഷനുകളിൽ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ഫലസ്തീൻ സ്വദേശികളും അല്ലാത്തവരുമായ പ്രമുഖ ഗവേഷകരും അക്കാദമിക് വിദഗ്ധരും ഫോറത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.