ഇറക്കുമതി തീരുവ പിൻവലിക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു -ഡോണൾഡ് ട്രംപ്

ദോഹ: താരിഫ് യുദ്ധത്തിൽ ഇന്ത്യയുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂർണമായും തീരുവ ഒഴിവാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ട്രംപ് ഖത്തറിൽ പറഞ്ഞു.

പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായെത്തിയ ട്രംപ് ദോഹയിൽ വ്യാഴാഴ്ച രാവിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു താരിഫും ഈടാക്കാതെയുള്ള ഒരു കരാർ ഇന്ത്യ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തുവെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും അദ്ദേഹം പറഞ്ഞില്ല.

അതേസമയം, ട്രംപിന്റെ പരാമർശം സംബന്ധിച്ച് ഇന്ത്യൻ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസത്തെ ഖത്തർ സന്ദർശനം പൂർത്തിയാക്കിയ ട്രംപ് വ്യാഴാഴ്ച ഉച്ചയോടെ അബുദബിയിലേക്ക് പുറപ്പെട്ടു.

Tags:    
News Summary - India promised to remove import tariffs -Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.