ഡി.പി.എസ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിവിധ പരിപാടികളുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം മുഷീർ അബ്ദുല്ലയും പ്രിൻസിപ്പൽ പമേല ഘോഷും ദേശീയപതാക ഉയർത്തി. തുടർന്ന് പ്രിൻസിപ്പൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എല്ലാവിഭാഗം ജനങ്ങൾക്കുമിടയിൽ സാമൂഹിക ഐക്യവും, ദയയും സഹിഷ്ണുതയും സാഹോദര്യവും പ്രകടിപ്പിക്കണമെന്ന് അവർ ഉദ്ബോധിപ്പിച്ചു.
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് ഹസൻ ചൗെഗ്ല മുഖ്യാതിഥിയായി ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തി ഗാനം, നൃത്ത പരിപാടികൾ തുടങ്ങി വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാവിരുന്നും ഒരുക്കി. വിദ്യാർഥികളായ വിദിത് ദലാൽ, തേജസ്വി മനോജ് എന്നിവർ നിയന്ത്രിച്ചു.
ഒലീവ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ റോണി പോൾ, സി.ഒ.ഒ ജൂട്ടസ് പോൾ എന്നിവർ ദേശീയപതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് മാത്യു സ്വാതന്ത്ര്യദിന സന്ദേശം നൽകി. അധ്യാപകരും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.