ദോഹ: സ്വർണവില കുതിക്കുന്നു. കഴിഞ്ഞ വർഷം മാത്രം സ്വർണവിലയിൽ 15 ശതമാനത്തിെൻറ വർധനവുണ്ടായതാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 152.50 റിയാലാണ് പ്രാദേശിക വിപണിയിലെ വില. അതേസമയം, കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു ഗ്രാമിന് 132 റിയാൽ ആയിരുന്നുവെങ്കിൽ വർഷം അവസാനിക്കുമ്പോൾ നിരക്ക് 151 റിയാലിലെത്തിയിരുന്നു. 20 റിയാലാണ് ഒരു ഗ്രാമിൽ വർധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഘടകങ്ങളാണ് ഖത്തറിലെയും സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മാറുന്ന സമയം ഖത്തറിലും അതിെൻറ സ്വാധീനം പ്രകടമാകും. പ്രധാനമായും ലണ്ടൻ ബുള്ളിയൻ മാർക്കറ്റുമായാണ് ഖത്തർ സ്വർണവില ബന്ധപ്പെട്ട് കിടക്കുന്നത്.അമേരിക്കൻ ഡോളറിെൻറ മൂല്യം കുറഞ്ഞതും ചില രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളും വൻ സാമ്പത്തിക മേഖലകളിലധികവും വ്യാപിച്ചിരുന്ന പണപ്പെരുപ്പവുമാണ് സ്വർണവില കുതിക്കുന്നതിന് ഇടയാക്കിയത്. എന്നാൽ സ്വർണവിലയിലെ ഉയർച്ച മഞ്ഞലോഹ േപ്രമികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും കഴിഞ്ഞ വർഷം സ്വർണ വിപണി സജീവമായി തന്നെ നിലനിന്നിരുന്നുവെന്നും സ്വർണ വ്യാപാരികൾ വ്യക്തമാക്കുന്നു. ഏഴാം മാസത്തിലേക്ക് കടക്കുന്ന അയൽ രാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം സ്വർണ വിതരണത്തിൽ ബാധിച്ചിട്ടില്ലെന്ന് റീട്ടെയിൽ മേഖലയിൽ നിന്നുള്ളവർ പറയുന്നു. ഉപരോധത്തിന് മുമ്പ് സ്വർണം അധികവും യു.എ.ഇയിൽ നിന്നുമായിരുന്നു എത്തിയിരുന്നത്. ഉപരോധം ആരംഭിച്ചതോടെ ഒമാൻ, ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും അവർ പറഞ്ഞു.അമേരിക്കയിലെ പലിശനിരക്കും ഡോളറിെൻറ മൂല്യവും പുതുവർഷത്തിലെ സ്വർണ വിലയിൽ കാര്യമായ സ്വാധീനം ചെലുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.