ഹൈദർ ചുങ്കത്തറ (പ്രസിഡന്റ്), ബഷീര്‍ തുവാരിക്കൽ
(ഓർഗ. ജന. സെക്രട്ടറി), ഈപ്പന് തോമസ് (ട്രഷറർ)
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി: ഹൈദർ ചുങ്കത്തറ പ്രസിഡന്റ്
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ഇന്‍കാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ സ്ഥാനത്ത് തുടരും. ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായി ബഷീര്‍ തുവാരിക്കലിനെയും ട്രഷറര്‍ സ്ഥാനത്തേക്ക് ഈപ്പന് തോമസിനെയും തിരഞ്ഞെടുത്തു.
ഐ.സി.സി അശോക ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ഇലക്ഷന് ഓഫിസറുമായിരുന്ന ജോപ്പച്ചന്‍ തെക്കെകുറ്റ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
രക്ഷാധികാരികൾ: മുഹമ്മദ് ഷാനവാസ്, കെ.കെ. ഉസ്മാന്. അഡ്വൈസറി ബോര്‍ഡ് ചെയര്മാന്: ജോപ്പച്ചന്‍ തെക്കെകുറ്റ്. അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍: എ.പി. മണികണ്ഠന്, സിദ്ദീഖ് പുറായില്‍, കെ.വി ബോബന്, അബ്രഹാം കെ. ജോസഫ്, ഡേവിസ് ഇടശ്ശേരി, കമാല്‍ കല്ലത്തായില്‍, അബ്ദുല്‍ അഹദ് മുബാറക്. വൈസ് പ്രസിഡന്റുമാര്‍: താജുദ്ദീന് ചിറക്കുഴി, വി.എസ്.എ. റഹ്മാന്, ഷിബു സുകുമാരന്‍.
പ്രോഗ്രാം കമ്മിറ്റി ചെയര്മാന്: പ്രദീപ് പിള്ള. ജനറല്‍ സെക്രട്ടറിമാര്‍: അബ്ദുല്‍ മജിദ് സി.എ, പി.കെ. റഷീദ്, സുരേഷ് യു.എം, അഷ്റഫ് നന്നമുക്ക്, ബി.എം. ഫാസില്‍, ആന്റണി ജോണ്‍ (ജോയ്), ഷെമീര്‍ പുന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍.
സെക്രട്ടറിമാര്‍: അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, ഷാഹുല്‍ ഹമീദ്, ശിഹാബ് കെ.ബി, ഷാജി കരുനാഗപ്പള്ളി, അഷ്റഫ് ഉസ്മാന്, എം.പി മാത്യു, ബിജി തോമസ്, അബ്ദുല്‍ ലത്തീഫ്, അന്ഹര് ടി.എ, ജോയന്റ് ട്രഷറര്‍: സുമേഷ്. കെ. വിവിധ കമ്മിറ്റി കൺവീനർമാരായി സര്‍ജിത് കുട്ടംപറമ്പത്ത്, വിനോദ് പുത്തന്‍ വീട്ടില്‍, ഫൈസല്‍ ഹസന് എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.