ഇൻകാസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഇഫ്താർ കിറ്റ് വിതരണം
ദോഹ: ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ആറു മാസത്തിലധികമായി ശമ്പളം ലഭിക്കാതെ മൂന്നു ലേബർ ക്യാമ്പുകളിൽ കഴിയുകയായിരുന്ന 300 പേരോളം അടങ്ങിയ നിർധനരായ തൊഴിലാളികൾക്കാണ് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്തത്. വിഷമം അനുഭവിക്കുന്ന ആളുകളെ ചേർത്തുനിർത്തി സാന്ത്വനമേകുന്ന പരിപാടികളുമായി ഇനിയും മുന്നോട്ടുപോകുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി നേതാവും ഇന്ത്യൻ എംബസി അപെക്സ് ബോഡി അഡ്വൈസറി ബോർഡ് മെംബറുമായ സിദ്ദീഖ് പുറായിൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മേപ്പയൂർ, ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് അഷ്റഫ് വടകര, ജനറൽ സെക്രട്ടറി അബ്ബാസ് സി.വി, ട്രഷറർ ഹരീഷ്കുമാർ, ജില്ല ഭാരവാഹികളായ സുരേഷ് ബാബു, ഗഫൂർ ബാലുശ്ശേരി, ഷെഫീഖ് കുയിമ്പിൽ, അസീസ് പുറായിൽ, ജില്ല എക്സിക്യൂട്ടിവ് മെംബർമാരായ വിനീഷ് അമരാവതി, ഷിഹാസ് ബാബു, ഇൻകാസ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് റാഫി കാവിൽ എന്നിവരും ഇൻകാസ് പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹികളായ അമീർ കെ.ടി, ജിതേഷ് നരക്കോട്, സജിത്ത് അബ്ദുള്ള, ഷമീർ ചെറുവണ്ണൂർ, ഹാഫിൽ, അസീസ് എന്നിവരുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.