ഫാസ്​റ്റ്​ ട്രാക്കിൽ വേഗത കുറക്കേണ്ടാ...

ദോഹ: വേഗത്തിൽ സഞ്ചരിക്കേണ്ട ഫാസ്റ്റ്​ ട്രാക്ക്​ റോഡുകളിൽ പതുക്കെ പോയാലും പിടിവീഴും. ​ജനറൽ ഡയറക്​ട്രേറ്റ്​ ഓഫ്​ ട്രാഫിക് ഉദ്യോഗസ്ഥാരാണ്​ ഇകാര്യം വിശദീകരിച്ചത്​. ​കൂടുതൽ ട്രാക്കുകളുള്ള പ്രധാന റോഡുകളിൽ ഇടതുവ​ശത്തെ പാതയാണ്​ ഏറ്റവും വേഗത്തിൽ സഞ്ചരിക്കേണ്ടത്​. ഇവിടെ നിശ്​ചയിച്ച പരിധിയിലും കുറഞ്ഞ വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നത്​ ഗതാഗത നിയമലംഘനമായി കണക്കാക്കും. ഇതിന്​ 500 റിയാൽ മുതൽ പിഴ ഈടാക്കുമെന്ന്​ ട്രാഫിക്​ ബോധവൽകരണ വിഭാഗം അസി. ഡയറക്ടർ ലഫ്​. കേണൽ ജാബിർ മുഹമ്മദ്​ ഉദൈബ പറഞ്ഞു.

ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിലാണ്​ ​ലഫ്​. കേണൽ ജാബിർ ഉദൈബ ഇക്കാര്യം വ്യക്​തമാക്കിയത്​. ഏറ്റവും ചുരുങ്ങിയ വേഗപരിധി നിശ്​ചയിച്ച ട്രാക്കുകളാണ്​ പ്രധാന പാതകളിൽ ഏറ്റവും ഇടതുവശത്തെ ​ലൈനുകൾ. ഇവിടെ, നിശ്​ചിത വേഗപരിധിയിൽ കുറഞ്ഞ നിലയിൽ വാഹനമോടിക്കുന്നത് അപകട സാധ്യത വർധിക്കുന്നതിനൊപ്പം, ഗതാഗത തടസ്സങ്ങൾക്കും വഴിവെക്കും.

പിന്നിൽ വരുന്ന മറ്റുവാഹനങ്ങൾക്ക്​ വഴി നൽകാതെ ഫാസ്റ്റ്​ ട്രാക്ക്​ റോഡിൽ നിശ്​ചയിച്ചതിലും കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കുന്നത്​ ട്രാഫിക്​ നിയമം 53ാം ചട്ടപ്രകാരം ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന്​ ലഫ്​. കേണൽ ജാബിർ മുഹമ്മദ്​ ഉദൈബ പറഞ്ഞു. നിയമലംഘനത്തിന്‍റെ സ്വഭാവം അനുസരിച്ച്​ പിഴ 500 റിയാൽമുതൽ ചുമത്തുമെന്നും അറിയിച്ചു.

Tags:    
News Summary - In Qatar, fines are imposed for driving below the specified speed on fast lane roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.