ദോഹ: പ്രവാസി കാര്യവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തതോടെ പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും സജീവമായി ഇടപെടുന്ന വി.ഡി. സതീശൻ പ്രവാസി കാര്യവകുപ്പ് ഏറ്റെടുത്തത് ആഗോള മലയാളി സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാർ വേഗത്തിലാക്കണമെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. നേതാക്കളായ ഹാഷിം അപ്സര, അനിൽ കുണ്ടറ, മുഹമ്മദ് റാഫി, നൗഷാദ്, ഷിബു ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.