വിമൻ ഇന്ത്യ ഖത്തറിലെ വിവിധ സംഘടന പ്രതിനിധികൾക്കായി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ സംഘാടകർക്കൊപ്പം
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക, അധ്യാപന, ആരോഗ്യ മേഖലകളിൽ സജീവമായ വനിതകൾക്കായി വിമൻ ഇന്ത്യ ഖത്തർ ഇഫ്താർ വിരുന്നൊരുക്കി. ജഫ്ല ഹമീദുദ്ദീൻ റമദാൻ സന്ദേശം നൽകി. ഖുർആന്റെ മാസമായ റമദാൻ ആത്മീയ നവോത്ഥാനത്തിന്റെയും സ്വയം പ്രതിഫലനത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും സമയമാണെന്ന് അവർ പറഞ്ഞു. പ്രവാചകാധ്യാപനങ്ങൾ ഉൾക്കൊണ്ടുള്ള മുസ്ലിം സഹോദരിമാരുടെ ജീവിതരീതി പ്രശംസനീയമാണെന്നും ഇസ്ലാം ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സൂക്ഷ്മതയോടുകൂടിയുള്ള മനോഹരമായ പാഠങ്ങൾ വിശ്വാസികൾക്ക് പകർന്നുനൽകുന്നുവെന്നും എം.ഇഎസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമീള കണ്ണൻ പറഞ്ഞു.
ഇന്ത്യൻ കോഫി ഹൗസിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സറീന അഹദ്, ഡോ. ധന്യ പ്രതീഷ്, അഞ്ജു മേനോൻ, സമീറ അബ്ദുൽ നാസർ, സിനിൽ ജോർജ്, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ബുഷ്റ, ഫർസീന, ജെസിത ചിന്തുരാജ്, ഷാമിന ഹിഷാം, ശ്രീലേഖ ലിജു, ബിന്ദു ലിൻസൺ, തസ്നീം ജലാലുദ്ദീൻ, മറിയം ജമീല, അയ്ഷ മുജാഹിദ്, സന നസീം, മഞ്ജു മനോജ്, ജെൻസി മെഹബൂബ്, ശ്രീകല ജിനൻ, ആയിഷ സൈബുൽ തുടങ്ങിയവർ റമദാൻ അനുഭവങ്ങൾ പങ്കുവെച്ചു. അമീന ടി.കെ പ്രാർഥന നിർവഹിച്ചു. വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.