ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച മെ​ഹ്​​ഫി​ൽ

ബോ​ളി​വു​ഡ്​ ക്ലാ​സി​ക്​ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷം

ദോ​ഹ: എ​ത്ര​കേ​ട്ടാ​ലും മ​തി​വ​രാ​ത്ത ബോ​ളി​വു​ഡ്​ ക്ലാ​സി​ക്​ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി, സം​ഗീ​ത​മ​ഴ​പെ​യ്യി​ച്ച്​ ഐ.​സി.​സി​യു​ടെ ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷം. ഐ.​സി.​സി യൂ​ത്ത്​ വി​ങ്​ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഗീ​ത​നി​ശ സം​ഘ​ടി​പ്പി​ച്ച​ത്. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ ​എ​ജു​ക്കേ​ഷ​ൻ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി സ​ചി​ൻ ദി​ന​ക​ർ ശ​ങ്ക്​​പാ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹി​ദാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ല​കാ​ല​ങ്ങ​ളി​ലെ ബോ​ളി​വു​ഡ്​ ഗാ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള മെ​ഹ്​​ഫി​ൽ രാ​വ്​ ഒ​രു​ക്കി​യ​ത്. വി​നോ​ദ്​ നാ​യ​ർ, എ​ലി​സ​ബ​ത്ത്​ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി. ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ സ്വാ​ഗ​ത​വും, യൂ​ത്ത്​​വി​ങ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി പ്ര​തി​നി​ധി നി​യാ​സ്​ കൈ​പ്പ​ങ്ങ​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - ICC Youth Wing Music Night: Singing Bollywood classic songs Qatar National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.