Posted On
date_range Updated On
date_range ഗാന്ധി ജയന്തി ദിനത്തിൽ ഐ.സി.സിയുടെ ക്വിസ് മത്സരം
ദോഹ: മഹാത്മ ഗന്ധിയുടെ 153ാം ജന്മദിനാഘോഷത്തിെൻറ ഭാഗമായി ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ കൾച്ചറൽ സെൻറർ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലുള്ള 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ വഴി നടക്കുന്ന പ്രാഥമിക റൗണ്ട് മത്സരത്തിനുശേഷം ആദ്യ 12 സ്ഥാനക്കാരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കും. ഒക്ടോബർ രണ്ടിന് ഐ.സി.സി പരിസരത്താണ് ഫൈനൽ. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൂഗ്ൾ ഫോറം (https://forms.gle/hHyUnskhvKLWybhm7 ) വഴി രജിസ്റ്റർ ചെയ്യണം. സെപ്റ്റംബർ 24 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെയാണ് പ്രാഥമിക റൗണ്ട് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.