ഐ.സി.ബി.എഫ് സ്പെഷൽ കോൺസുലർ ക്യാമ്പ് വെള്ളിയാഴ്ച

ദോഹ: പ്രവാസികൾക്കായി ദോഹയിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐ.സി.ബി.എഫ്) സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലർ ക്യാമ്പ് സെപ്റ്റംബർ നാലിന് ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത്ത്കെയറിൽ നടക്കും. രാവിലെ ഒമ്പതുമുതൽ 11 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.

ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനങ്ങൾ എന്നിവ ലഭ്യമാകും. പങ്കെടുക്കുന്നവർ ആവശ്യമായ എല്ലാ രേഖകളുടെയും പകർപ്പ് സഹിതം ഹാജരാകണം. ഓൺലൈൻ ഫോറം പൂരിപ്പിക്കാനുള്ള സൗകര്യം രാവിലെ 7.30 മുതൽ ആരംഭിക്കും.

തൊഴിൽ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാൻ സൗകര്യമുണ്ടാകും. ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ലഭ്യമാണ്. പുതുക്കിയ പാസ്‌പോർട്ടുകൾ സെപ്റ്റംബർ 18ന് വിതരണംചെയ്യും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ഫോൺ 77245945, 66262477.

Tags:    
News Summary - ICBF Special Consular Camp on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.