ലി​േൻറാ തോമസിന്​ ഐ.സി.ബി.എഫി​െൻറ ഉപഹാരം പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ സമ്മാനിക്കുന്നു

ലി​േൻറാ തോമസിന്​ ഐ.സി.ബി.എഫ്​ ആദരം​

ദോഹ: ജോലി തേടി ഖത്തറിലെത്തുന്ന പ്രവാസികൾക്ക്​ സൗജന്യ യാത്ര വാഗ്​ദാനം ചെയ്​ത്​ ശ്രദ്ധേയനായ ആലുവ മലയാറ്റൂർ സ്വദേശി ലി​േൻറാ തോമസിനെ​ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) ആദരിച്ചു. ഐ.സി.ബി.എഫ്​ ഓണററി അംഗത്വ സർട്ടിഫിക്കറ്റും ഫലകവും പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ കൈമാറി.

13 വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന ലി​േൻറാ തോമസ്​, 'ഖത്തർ മലയാളീസ്​' എന്ന ഫേസ്​ബുക്ക്​​ പേജിലായിരുന്നു ത​െൻറ സഹായസന്നദ്ധത പങ്കുവെച്ചത്​. ജോലിതേടിയെത്തുന്ന പുതിയ പ്രവാസികൾ അഭിമുഖത്തിനും മറ്റുമായി യാ​ത്രചെയ്യാൻ പ്രയാസപ്പെടുകയാണെങ്കിൽ തന്നെ വിളിക്കാമെന്നായിരുന്നു ഫോൺ നമ്പർ സഹിതം ലി​േൻറാ അറിയിച്ചത്​. മലയാളി യുവാവി​െൻറ സഹായസന്നദ്ധത ഏറെ പ്രശംസിക്കപ്പെടുകയും 'ഗൾഫ്​ മാധ്യമം' ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഇന്ത്യൻ എംബസിയും ലി​േൻറായെ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ സമൂഹങ്ങൾക്കിടയിലെ പരസ്​പര സഹകരണവും സ്​നേഹവുമാണ്​ ഐ.സി.ബി.എഫി​െൻറ ലക്ഷ്യമെന്ന്​ ചടങ്ങിൽ പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ പറഞ്ഞു. മറ്റു ഭാരവാഹികളും ചടങ്ങിൽ പ​ങ്കെടുത്തു. 

Tags:    
News Summary - ICBF honors Leon Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.