യൂസുഫ് ഖാലിദ് അൽ മസ്ലമാനി, ഡോ. മുന അൽ മസ്ലമാനി
ദോഹ: ഖത്തറിലെ ആരോഗ്യ മേഖലയുടെ നായകരായ ഹമദ് മെഡിക്കൽ കോർപറേഷനിലെ സുപ്രധാന പദവികളിലെ തലവൻമാരെ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് വിവിധ വിഭാഗങ്ങളുടെ മേധാവികളെ പ്രഖ്യാപിച്ചത്.
ഡോ. യൂസുഫ് ഖാലിദ് അൽ മസ്ലമാനിയെ ക്ലിനിക്കൽ വിഭാഗം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറായി നിയമിച്ചു. ചീഫ് ഓഫ് ബിസിനസ് സർവിസായി ഫാത്തിമ ഹൈദർ അബ്ദുല്ല, സർജിക്കൽ സർവിസ് ചീഫ് മെഡിക്കൽ ഓഫിസറും ചെയർമാൻ ഓഫ് സർജറിയുമായി ഡോ. മുഹമ്മദ് അബു നദ, ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും, കമ്യൂണിക്കബ്ൾ ഡിസീസ് സെന്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായി ഡോ. മുന അൽ മസ്ലമാനി, ആംബുലേറ്ററി കെയർ സെന്റർ മെഡിക്കൽ ഡയറക്ടറും സി.ഇ.ഒയുമായി ഡോ. ഖാലിദ് മുഹമ്മദ് അൽ ജൽഹം എന്നിവരെയും നിയമിച്ചു.
നാസർ സഈദ് അൽ ജാഫലി അൽ നുഐമി (പേഷ്യന്റ് എക്സ്പീരിയൻസ് സെന്റർ ചീഫ്), ഡോ. അഫ്താബ് മുഹമ്മദ് ഉമർ (എമർജൻസി മെഡിസിൻ ചെയർമാൻ), ഡോ. ഖലീഫ അൽ അൻസാരി (ഡെൻറിസ്ട്രി ചെയർ) എന്നിവരാണ് മറ്റു വിഭാഗം മേധാവികൾ. ഹമദിൽ ആരോഗ്യ മേഖലയിൽ നിരവധി വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ് സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.