ദോഹ: അടിയന്തരമായി ഒ നെഗറ്റിവ് രക്തം ആവശ്യപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഖത്തർ ദേശീയ ബ്ലഡ് ഡോണർ സെന്റർ. രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹമദ് മെഡിക്കൽ സിറ്റിയിലെ കേന്ദ്രത്തിലെത്താവുന്നതാണ്.
ഞായർ മുതൽ വ്യാഴം വരെ - രാവിലെ എട്ട് മുതൽ ഉച്ച ഒന്ന് വരെയും, വൈകീട്ട് ആറ് മുതൽ 12 വരെയും രക്തം സ്വീകരിക്കും. ശരിയാഴ്ച വൈകീട്ട് ആറ് മുതൽ 12 വരെയുമാണ് സമയം. വെള്ളിയാഴ്ച അവധി. റമദാനിൽ രക്തദാതാക്കൾക്ക് കാരിഫോറിനടുത്തുള്ള സിറ്റി സെന്റർ മാളിലെ രക്തദാന കേന്ദ്രം സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.