ദോഹ: സിഹതക് അവ്വലൻ (ആദ്യം നിങ്ങളുടെ ആരോഗ്യം) കാമ്പയിെൻറ കീഴിൽ ആരംഭിച്ച ഖൈർ ഖതർനാ ഉൽപന്നങ്ങളുടെ പ്രഥമ വിളവെടുപ്പ് സമാപിച്ചു. ഉൽപന്നങ്ങൾ പ്രാദേശിക വിപണയിലെത്തി. ഭക്ഷ്യസുരക്ഷ ലക്ഷ്യം കൈവരിക്കുന്നതിന് പിന്തുണ നൽകുക, സുസ്ഥിരത വർധിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണശൈലി രാജ്യത്ത് പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സിഹതക് അവ്വലൻ ഇത്തരമൊരു കാർഷിക ഉൽപാദന സംരംഭത്തിന് മുതിർന്നിരിക്കുന്നത്. െപ്രാജക്ട് ഗ്രീൻഹൗസ് എന്ന പുത്തൻ സംരംഭത്തിെൻറ പുതിയ ഘട്ടമായാണ് ഖൈർ ഖതർനായെ വിശേഷിപ്പിക്കുന്നത്. 130ലധികം സ്കൂളുകളിൽ െപ്രാജക്ട് ഗ്രീൻഹൗസിെൻറ ഭാഗമായി ഹരിതഗൃഹങ്ങൾ സ്ഥാപിക്കുകയും ആരോഗ്യകരമായ ഭക്ഷണശൈലി സംബന്ധിച്ചും സ്വന്തമായി ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാനും വിദ്യാർഥികളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ സംരംഭത്തിൽ വലിയ അളവിലാണ് ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിച്ചിരിക്കുന്നത്. മൂന്ന് സ്കൂളുകളിൽ കാലാവസ്ഥാ നിയന്ത്രിതമായ ഹരിതഗൃഹങ്ങളിലാണ് പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിച്ചത്. ഇവിടെ വിളവെടുത്ത പച്ചക്കറികളും പഴങ്ങളുമാണ് ഖൈർ ഖതർനാ ബ്രാൻഡ് നെയിമിൽ പ്രാദേശിക വിപണികളിലേക്കെത്തിയിരിക്കുന്നത്. കൂടുതൽ ഗ്രീൻ ഹൗസുകൾ പദ്ധതിയിലാണെന്നും ഈ സ്കീമിലെ ലാഭം വീണ്ടും പദ്ധതിയിൽ നിക്ഷേപിക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഖൈർ ഖതർനായുടെ മുഴുവൻ ഉൽപന്നങ്ങൾക്കും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ പ്രീമിയം ഉൽപന്നങ്ങൾ എന്ന പദവിയും ഇതിനകം ലഭിച്ചു. ഖൈർ ഖതർനാ പദ്ധതിക്ക് രാജ്യത്തിെൻറ പിന്തുണയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ആദ്യം വിളവെടുക്കപ്പെട്ട ഖിയാർ, തക്കാളി എന്നിവ ഗ്രാൻഡ് ഹയാത് പ്ലാസ സൂപ്പർമാർക്കറ്റിലും അൽ മീറയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലും വിതരണം ചെയ്തു. വരും വർഷങ്ങളിൽ ടൺ കണക്കിന് പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കാനാണ് സഹതക് അവ്വലൻ പദ്ധതി. പ്രധാനമായും സ്കൂൾ വിദ്യാർഥികൾ വഴിയാണ് ഇവയുത്പാദിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് സാമ്പത്തിക, കാർഷിക, ലോജിസ്റ്റിക് പാഠങ്ങൾ അറിയാനും ഇത് വഴി സാധിക്കുന്നുവെന്നതും ഇതിെൻറ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.