ലോ​ക​ക​പ്പി​ന്റെ ഹ​യ്യാ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ

ഏ​ഷ്യ​ന്‍ ക​പ്പി​നു​മു​ണ്ട് ഹ​യ്യാ കാ​ര്‍ഡ്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ഉ​പ​യോ​ഗി​ച്ച് പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഹ​യ്യാ കാ​ർ​ഡ് ഏ​ഷ്യ​ൻ ക​പ്പി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​​മെ​ന്ന് ടൂ​ർ​ണ​മെ​ന്റ് സി.​ഇ.​ഒ ജാ​സിം അ​ബ്ദു​ൽ അ​സീ​സ് അ​ൽ ജാ​സിം ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി പ​റ​ഞ്ഞു. എ​ന്നാ​ൽ, ഏ​തെ​ല്ലാം രീ​തി​യി​ലാ​ണ് ഹ​യ്യാ കാ​ർ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക, എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ൾ വ​രും എ​ന്നീ കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. അ​ധി​കം വൈ​കാ​തെ ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കും -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഫി​ഫ ലോ​ക​ക​പ്പ് വേ​ള​യി​ൽ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​മെ​ല്ലാ​മു​ള്ള ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യ ഹ​യ്യാ കാ​ർ​ഡി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​തു​പ​യോ​ഗി​ച്ച് വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ മ​ൾ​ട്ടി എ​ൻ​ട്രി സം​വി​ധാ​ന​വും ഒ​രു​ക്കി. ഖ​ത്ത​റി​ലെ, പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. ലോ​ക​ക​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ, വി​ദേ​ശ രാ​ജ്യ​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള വ​ഴി​യാ​യും ഹ​യ്യാ തു​റ​ന്നു​ന​ൽ​കി.

Tags:    
News Summary - Haya card before the Asian Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.