ഹമദ്​ വിമാനത്താവളത്തിലെ സെൽഫ്​ ചെക്ക്​-ഇൻ സൗകര്യങ്ങൾ 

ഹമദ്​ വിമാനത്താവളം: ഒാൺലൈൻ ചെക്ക് ഇൻ ചെയ്യാം, മൂന്നുമണിക്കൂർ മു​േമ്പ എത്താം

ദോഹ: അവധിക്കാല സീസണിലെ യാത്രകളിൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കുന്നതിനും തിരക്കുകൾ ഒഴിവാക്കുന്നതിനുമായി മൂന്ന് മണിക്കൂറിലും നേരത്തെ യാത്രക്കാർ വിമാനത്താവളത്തിലെത്തണം. അവസാന സമയത്തേക്ക് യാത്ര മാറ്റിവെക്കുന്നത് ഒഴിവാക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഒാൺലൈൻ വഴി ചെക്ക് ഇൻ ചെയ്യാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവർ ഇഹ്തിറാസിലെ പച്ച സ്​റ്റാറ്റസ്​ കാണിക്കണം. വിമാനത്താവളത്തിൽ തന്നെയുള്ള സെൽഫ് സർവിസ്​ ചെക്ക്-ഇൻ, ബാഗ് േഡ്രാപ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. യാത്രക്കാർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യാനും ബോർഡിങ്​ പാസ്​ പ്രിൻറ് ചെയ്യാനും ബാഗ് ടാഗ് പതിപ്പിക്കാനും ഇവിടെ സൗകര്യമുണ്ടായിരിക്കും.

ചെക്ക്-ഇൻ നടപടികൾ സുഗമമാക്കുന്നതിന് യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് യാത്രക്കാരൻ കൃത്യമായറിഞ്ഞിരിക്കണം. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂറിന് മുമ്പ് ചെക്ക്-ഇൻ ക്ലോസ്​ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. തിരക്കേറിയ സമയമായതിനാൽ യാത്രക്കാർക്ക് മാത്രമായിരിക്കും അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലേക്ക് പ്രവേശനം. ബാഗ് റാപ് സൗകര്യവും വിമാനത്താവളത്തിലുണ്ടെന്നും എച്ച്.ഐ.എ വ്യക്തമാക്കി.കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റിെൻറ പ്രിൻറ് കോപ്പി നിർബന്ധമായും യാത്രക്കാർ ഹാജരാക്കണമെന്നും യാത്ര സംബന്ധമായ മുഴുവൻ രേഖകളുടെയും പ്രിൻറ് കോപ്പികൾ കൈവശം കരുതണമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Hamad Airport: You can check in online and arrive three hours in advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.