ദോഹ: നിർമാണമേഖലയിലെ മുൻനിരക്കാരായ ഗൾഫാർ അൽമിസ്നദ് അഞ്ചാമത് വാർഷിക ക്വാളിറ്റി വീക്ക് ആചരിച്ചു. സമാപന ചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെൻററിൽ നടന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാളിറ്റി സംബന്ധിച്ച പ്രതിഞ്ജയെടുത്തു. കമ്പനിയുടെ ക്യു.എച്ച്.എസ്.ഇ വകുപ്പ് ഹെഡ് നവനീത ഷെട്ടി കമ്പനിയുടെ നേട്ടങ്ങളും ഗുണങ്ങളും സംബന്ധിച്ച് വിശദീകരിച്ചു. ക്വാളിറ്റിവീക്കിനോടനുബന്ധിച്ച് നടത്തിയ ഒാൺലൈൻ ക്വിസിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. മുതിർന്ന മാനേജ്മെൻറ് ഉദ്യോഗസ്ഥർ ചടങ്ങിൽ പെങ്കടുത്തു. കമ്പനി എക്സിക്യുട്ടീവ് ഡയറക്ടർ സതീഷ് പിള്ളൈയാണ് ക്വാളിറ്റി വീക്ക് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.