യൂ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ൾ

യൂ​ത്ത്​ ഗെ​യിം​സ്​: മെ​ഡ​ൽ വാ​രി ഖ​ത്ത​ർ

ദോ​ഹ: അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ യൂ​ത്ത്​ ഗെ​യിം​സി​ൽ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി ഖ​ത്ത​റി​ന്റെ താ​ര​ങ്ങ​ൾ. മേ​യ്​ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നീ​ന്ത​ൽ, അ​ത്​​ല​റ്റി​ക്​​സ്​ ഉ​​ൾ​പ്പെ​ടെ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​ണ്​ ഖ​ത്ത​റി​ന്റെ താ​ര​ങ്ങ​ൾ മെ​ഡ​ല​ണി​ഞ്ഞ​ത്. എ​ട്ട്​ സ്വ​ർ​ണം, മൂ​ന്ന്​ വെ​ള്ളി, ആ​റ്​ വെ​ങ്ക​ലം എ​ന്നി​വ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. നീ​ന്ത​ലി​ൽ നാ​ല്​ സ്വ​ർ​ണം, മൂ​ന്ന്​ വെ​ള്ളി അ​ഞ്ച്​ വെ​ങ്ക​ലം എ​ന്നി​വ നേ​ടി. ഇ​തോ​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 26 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 66 ആ​യി. 16 വെ​ള്ളി, 24 വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഒ​മ്പ​ത്​ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 23 മെ​ഡ​ലു​ക​ളാ​ണ്​ നീ​ന്ത​ൽ കു​ള​ത്തി​ൽ നി​ന്നും വാ​രി​യെ​ടു​ത്ത​ത്. അ​ത്​​ല​റ്റി​ക്​​സി​ൽ ഒ​മ്പ​ത്​ മെ​ഡ​ലും നേ​ടി.

Tags:    
News Summary - Gulf Youth Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.