ഗ്രാൻഡ്​ ഹൈപർ മാർക്കറ്റ്​ മെഗാ ​പ്രമോഷൻ നറുക്കെടുപ്പ്​ ചടങ്ങിൽ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, പി.ആർ.​ഒ സിദ്ദീഖ്, ഖത്തർ വാണിജ്യവിഭാഗം ഉദ്യോഗസ്​ഥൻ അബ്​ദുൽ മാലിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തപ്പോൾ

ഗ്രാൻഡ്​ ഹൈപർ മാർക്കറ്റ്​ മെഗാ ​പ്രമോഷൻ നറുക്കെടുപ്പ്​

ദോഹ:  ഖത്തറിലെ പ്രമുഖ റീ​ട്ടെയിൽ വ്യാപാരശൃഖലയായ ഗ്രാൻഡ്‌ മാൾ ഹൈപർ മാർക്കറ്റി​െൻറ മെഗാ പ്രമോഷനായ 'ഗ്രാൻഡ്​ സമ്മർ ബയ്​ ആൻഡ്​​ ഡ്രൈവ്​' നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു.

ഈ വർഷം ജൂലൈ 22ന്​ തുടങ്ങി സെപ്റ്റംബർ 29വരെ നീണ്ടുനിന്ന മെഗാ പ്രമോഷനിൽ പങ്കാളികളായവരിൽനിന്നാണ്​ നറുക്കെടുപ്പ്​ നടത്തിയത്​. ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91, 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപർ മാർക്കറ്റ്, എസ്‌ഥാൻ മാൾ വുകൈർ എന്നീ ഷോറൂമുകളിൽനിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ്പിങ്​ നടത്തു​േമ്പാൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴിയാണ്​ ഉപഭോക്​താക്കൾ സമ്മാനപദ്ധതിയിൽ പങ്കാളികളായത്​. ഖത്തർ വാണിജ്യവിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ വിജയിച്ച നാല്​ ഭാഗ്യശാലികൾക്ക്​ പുതുപുത്തൻ ഷെവർ​െല കാപ്​റ്റിവയാണ്​ സമ്മാനം. വിജയികൾക്കുള്ള സമ്മാനവിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു. 

Tags:    
News Summary - Grand Hypermarket Mega Promotion Lottery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.