റമദാനിലെ അവസാന വെള്ളിയുടെ സുകൃതം

റമദാനിലെ അവസാന വെള്ളിയുടെ സുകൃതത്തിലായിരുന്നു ഇന്നലെ ഖത്തറിലെ വിശ്വാസികളെല്ലാം. കഴിഞ്ഞ റമദാനിൽ എല്ലാ പള്ളികളും അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾക്ക്​ വിധേയമായി പള്ളികൾ ജുമുഅ നമസ്​കാരത്തിനടക്കം തുറക്കുന്നുണ്ട്​. രാജ്യത്ത്​ വാക്​സിനേഷൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്​. രോഗികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്​.

ഇതോടെ ആശ്വാസത്തിൻെറ നെടുവീർപ്പിലാണ്​ എല്ലാവരും. രണ്ടാംബാങ്കിന്​ 20 മിനിറ്റു​​ മുമ്പു​തന്നെ ജുമുഅ നമസ്​കാരത്തിനായി പള്ളികൾ തുറന്നിരുന്നു. വിശ്വാസികൾ നേരത്തേതന്നെ എത്തിയിരുന്നു. നമസ്​കാരപ്പടവുമായി നീങ്ങുന്നവരുടെ കാഴ്​ചയായിരുന്നു​ രാവി​െല 11 ഓടെ​ എങ്ങും. റമദാനിൽ നേടിയെടുത്ത ക്ഷമയും സഹനവും വിശ്വാസശക്​തിയും ജീവിതത്തിൽ ഉടനീളം നിലനിർത്തണമെന്ന്​ ഇമാമ​ുമാർ ആഹ്വാനം ചെയ്​തു. എല്ലാ പള്ളികളിലെയും സ്​ത്രീകളുടെ സൗകര്യങ്ങൾ അടഞ്ഞുകിടക്കുകയാണ്​. ഇതിനാൽത്തന്നെ സ്​ത്രീകൾ പള്ളികളിൽ എത്തിയിരുന്നില്ല. കോവിഡ്​ ചട്ടങ്ങൾ പാലിച്ചായിരുന്നു എല്ലാവരും എത്തിയിരുന്നത്​.

ഒന്നരമീറ്റർ അകലത്തിലാണ്​ നമസ്​കരിക്കാൻ സൗകര്യമൊരുക്കിയിരുന്നത്​. ഇതിനാൽതന്നെ നിമിഷ​േനരംകൊണ്ട്​ പള്ളികൾ നിറഞ്ഞുകവിഞ്ഞു.പിന്നീടുള്ളവരെല്ലാം പുറത്തുനിന്നാണ്​ നമ​സ്​കരിച്ചിരുന്നത്​. ചിലയിടങ്ങളിൽ റോഡിലേക്ക്​ വരെ നമസ്​കാരത്തിൻെറ നിര നീണ്ടിരുന്നു. പുറ​െത്ത പൊരിവെയിലിൽ വിശ്വാസത്തിൻെറ കുളിരായിരുന്നു എല്ലാവരുടെയും മനംനിറയെ.

Tags:    
News Summary - Good Friday last Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.