ആടുവിൽപന ചൊവ്വാഴ്​ച മുതൽ

ദോഹ: ​ബലിപെരുന്നാളിെൻറ ഭാഗമായി ചെമ്മരിയാടുകളുടെ വിൽപന ചൊവ്വാഴ്​ച ആരംഭിക്കുമെന്ന്​ വാണിജ്യ മന്ത്രാലയം. പ്രാദേശിക ഫാമുകളിൽ വളർത്തിയ ആടുകളെയാണ്​ പെരുന്നാൾ വിപണി ലക്ഷ്യമിട്ട്​ സബ്​സിഡി നിരക്കിൽ വിൽപനക്കായി ഒരുക്കുന്നത്​.

വിൽപന ജൂ​ൈല​ 23 വരെ തുടരുമെന്ന്​ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഖത്തർ പൗരന്മാർക്കുവേണ്ടിയാണ്​ ഈ വിൽപന. വിപണി വില കൂടി കണക്കാക്കിയാവും വിലനിശ്ചയം. പ്രാദേശിക ഫാമുകളിൽനിന്നുള്ള 35 കിലോയിലും അതിന്​ മുകളിലുമുള്ള ആടുകൾക്ക്​ ആയിരം റിയാലാണ്​ ഡിസ്​കൗണ്ട്​ തുക.

45 കിലോക്കു​ മുകളിലുള്ള സിറിയൻ ആടുകൾക്ക്​ 950 റിയാലാണ്​ വില. വിദാം ഫുഡ്​ കമ്പനിയുടെ കേന്ദ്രങ്ങൾ വഴിയാവും വിൽപന. 12,500 അറബ്​ ചെമ്മിയാടുകളെയാണ്​ കമ്പനി വിൽപന​െക്കത്തിച്ചത്​.

അൽവക്​റ, അൽ ഷമാൽ, അൽ കോർ, അൽ മസ്​റൗവ, അൽ ​ഷീഹാനിയ എന്നീ കേന്ദ്രങ്ങൾ വഴിയാണ്​ വിൽപനയെന്ന്​ വാണിജ്യ മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Goat sales from Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.