ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന് തിങ്കളാഴ്ച ദോഹയിൽ തുടക്കം.
ലുസൈലിലെ കതാറ ടവർ ഹോട്ടലിൽ മൂന്നു ദിവസങ്ങളിലായാണ് ഫോറം. മുതിർന്ന ലോക നേതാക്കൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സുരക്ഷ വിദഗ്ധർ, അക്കാദമിക് പ്രമുഖർ, പൊതു പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഫോറത്തിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
പുതിയ കാലത്ത് രാജ്യങ്ങളും സംവിധാനങ്ങളും നേരിടുന്ന സുരക്ഷ വെല്ലുവിളികളിലേക്ക് ഉൾക്കാഴ്ച പകരുന്നതാവും സെക്യൂരിറ്റി ഫോറം.
വിവിധ രാജ്യങ്ങളുടെ സേനാ ഉദ്യോഗസ്ഥർ, ഉപദേഷ്ടാക്കൾ, ഇന്റലിജൻസ് ഒഫീഷ്യൽ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രഭാഷകരായെത്തുന്നുണ്ട്. ടെക്നോളജി, നയതന്ത്രം, സുരക്ഷയിലെ നിർമിതബുദ്ധി തുടങ്ങിയവയും ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.