ഫുവൈരിത് കടൽ തീരം
ദോഹ: കൈറ്റ് സർഫർമാരുടെയും കടൽ വിനോദയാത്രികരുടെയും ഇഷ്ട കേന്ദ്രമായ ഫുവൈരിത് കൈറ്റ് ബീച്ച് ഈ വർഷം സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ഖത്തർ ടൂറിസം പ്രഖ്യാപിച്ചു. ഖത്തറിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഫുവൈരിത് കൈറ്റ് ബീച്ചിൽ തിളക്കമുള്ള നീലത്തിരമാകളിൽ സർഫിങ് ചെയ്യുന്നത് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുമെന്നും കൈറ്റ് സർഫർമാർക്ക് അനുയോജ്യമായ കാറ്റും വെള്ളവുമുള്ളതിനാൽ തന്നെ കൈറ്റ് സർഫിങ്ങിനായുള്ള ലോകത്തിലെ മികച്ച കേന്ദ്രമായി മാറുമെന്നും ഖത്തർ ടൂറിസം വ്യക്തമാക്കി.
ഖത്തർ തീരങ്ങളിലെ ശാന്തമായ കടൽ ജല കായിക േപ്രമികൾക്ക് കൈറ്റ് സർഫിങ്, പാഡിൽ-ബോർഡിങ്, പാരാ സെയിലിങ്, വേക്ക് ബോർഡിങ്, കയാക്കിങ്, സ്നോർക്കലിങ്, സ്കൂബ ഡൈവിങ് തുടങ്ങിയവക്ക് അനുകൂലമാണെന്നും മികച്ച സമുദ്ര സാഹസിക പ്രവർത്തനങ്ങളിൽ മുഴുകാൻ സാധിക്കുമെന്നും ഖത്തർ ടൂറിസം വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച കൈറ്റ് സർഫിങ് മേഖലയായാണ് ഫുവൈരിത് കൈറ്റ് ബീച്ച് അറിയപ്പെടുന്നത്. ഒമ്പത് മാസം നീണ്ടുനിൽക്കുന്ന കാറ്റും പരന്നു കിടക്കുന്ന സമുദ്ര തീരവുമാണ് ഫുവൈരിതിനെ മികച്ച കൈറ്റ് ബീച്ചാക്കി മാറ്റുന്നത്.തീരത്തുനിന്ന് 30 മീറ്റർ അകലെയായി താമസം ഒരുക്കുന്ന റിസോർട്ട്, യോഗ സ്റ്റുഡിയോ പ്രവർത്തന സജ്ജമായ ജിം, പൂൾ, സ്നോർക്കലിങ്ങിനും ഡൈവിങ്ങിനുമുൾപ്പെടെയുള്ള സേവനങ്ങൾ എന്നിവയും കൂടാതെ ഖത്തറിെൻറ തനത് രുചിഭേദങ്ങളും അന്താരാഷ്ട്ര രുചിവൈവിധ്യങ്ങളും ഇവിടെ ലഭ്യമാണ്. മികച്ച സർഫിങ് അധ്യാപകരും വിദഗ്ധരും പരിശീലനത്തിനായി ബീച്ചിലുള്ളതിനാൽ സാഹസിക വിനോദങ്ങൾക്കായി ബീച്ചിലെത്തുന്ന തുടക്കക്കാർക്കും പരിചയ സമ്പന്നർക്കും വിഷമിക്കേണ്ടി വരില്ലെന്നതും മറ്റൊരു സവിശേഷതയാണ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 90 മിനുട്ട് യാത്ര ചെയ്താൽ ഫുവൈരിത് ബീച്ചിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.