കുര്യൻ സി. ഐപ്പ്

ഫോട്ടാ പ്രഥമ ബിസിനസ് ശ്രേഷ്ഠത പുരസ്‌കാരം കുര്യൻ സി. ഐപ്പിന്

ദോഹ: പ്രവാസി മലയാളി സമൂഹത്തിൽ ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യവസായി കുര്യൻ സി. ഐപ്പിന് (തമ്പു) ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ (ഫോട്ടാ) ഖത്തർ ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ് ശ്രേഷ്ഠത പുരസ്‌കാരം. ഖത്തറിലെ പ്രമുഖ സ്ഥാപനമായ എയ്റോ ഫ്രൈറ്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. സെപ്റ്റംബർ നാലിന് നടക്കുന്ന ഫോട്ടാ ഓണാഘോഷ പരിപാടിയിൽ തിരുവല്ല എം.എൽ.എ. അഡ്വ. വർഗീസ് മാമ്മൻ പുരസ്‌കാരം സമ്മാനിക്കും. വളരെ ചെറിയ രീതിയിൽ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിച്ച കുര്യൻ സി. ഐപ്പ്, കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയുമാണ് ശ്രദ്ധേയനായ സംരംഭകനായി വളർന്നത്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിസിനസ് പ്രവർത്തനങ്ങൾ മിഡിൽ ഈസ്റ്റിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ലോജിസ്റ്റിക്സ്, ചരക്ക് ഗതാഗതം, ബിസിനസ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പിച്ച കുര്യൻ സി. ഐപ്പ് വിദ്യാഭ്യാസ മേഖലയിലേക്കും സംരംഭക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്.

ഫോട്ടാ മാനേജിങ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് തോമസ് കുര്യൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോൺ സി. എബ്രഹാം, ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു, ഓണാഘോഷ കമ്മിറ്റി കൺവീനർ ജിജി ജോൺ, റോബിൻ എബ്രഹാം കോശി, നിതിൻ മാത്യു, അനു എബ്രഹാം, ബ്ലൂമി വർഗീസ്, എബിൻ പയ്യനാട്ട് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Friends of Thiruvalla (PHOTTA) Qatar Chapter's Inaugural Business Excellence Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.