Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ ഇന്ന്
ദോഹ: ഇന്ത്യൻ പ്രവാസികൾക്കിടയിലെ പ്രമുഖ ഫുട്ബാൾ ക്ലബ്ബായ വാരിയേഴ്സ് എഫ്.സി ആദ്യമായി നടത്തുന്ന ലെജൻഡ്സ് ടൂർണമെന്റിന്റെ സമാപനം ഇന്ന് വക്റയിലെ ജെംസ് ഗ്രൗണ്ടിൽ നടക്കും.
ഫൈനലിൽ എം.ബി.എസ്.ടി വാരിയേഴ്സ് എഫ്.സിയും ഡാറ്റാപ്ലസ് എഫ്.സിയും ഏറ്റുമുട്ടും. ഫൈനൽ മത്സരത്തിന് മുന്നോടിയായി മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരവും കുട്ടികൾക്കായി നാല് ടീമുകൾ പങ്കെടുക്കുന്ന ജൂനിയർ കപ്പ് മത്സരങ്ങളും അരങ്ങേറും. സുഗമമായ നടത്തിപ്പിനായി എല്ലാ സുരക്ഷാ നടപടികളും മറ്റ് ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.