ദോഹ: ഖത്തർ ആസ്ഥാനമായി നാല് എഫ്.എം റേഡിയോകൾ സാംസ്കാരിക–കായിക മന്ത്രി ശൈഖ് സ്വലാഹ് ബിൻ ഗാനിം അൽ അലി ഉദ്ഘാടനം ചെയ്തു. രണ്ട് മലയാളം, രണ്ട് ഹിന്ദി എഫ്.എം റേഡിയോകളാണിവ. ഇതോടെ 98.6 എഫ്.എം, 91.7 എഫ്.എം, 106.3 എഫ്.എം, 89.6 എഫ്.എം എന്നിവ ഔദ്യോഗികമായി പ്രക്ഷേപണം തുടങ്ങി.വൈവിധ്യമാർന്ന മലയാളം സംഗീത പരിപാടികളടക്കമുള്ളവ ഇനി 98.6 മലയാളം എഫ്.എം വഴിയും റേഡിയോ സുനോ 91.7 വഴിയും മലയാളി പ്രവാസികളുടെ കാതുകളിലെത്തും.ഹിന്ദി ഗാനങ്ങളടക്കമുള്ളവയിലൂടെ ഒലിവ് എഫ്.എം 106.3 ജിയോ ബിന്ദാസും എൻ.ഇ 89.6 എഫ്.എം ഖത്തർ കി ദഡ്കനും മനം കവരും. ദോഹ ആസ്ഥാനമാക്കി ഖത്തറിൽ നിന്നും പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രഥമ എഫ്.എം സ്റ്റേഷനുകളാണ് ഈ നാല് റേഡിയോ ചാനലുകൾ. മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള റേഡിയോ എഫ്.എം ചാനലുകളായിരുന്നു വാർത്തകൾക്കും സംഗീതപരിപാടികൾക്കും മറ്റു ടോക് ഷോകൾക്കുമായി ഇതുവരെ ഖത്തറിലെ പ്രവാസികളുടെ ഏക ആശ്രയം. പ്രവാസികൾക്കിടയിൽ ഏറെ പ്രചാരമുള്ള മാധ്യമമാണ് റേഡിയോ.
ഉദ്ഘാടന ചടങ്ങിൽ റേഡിയോ ലൈസൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ശൈഖ നജ്ല ആൽഥാനി, ഇന്ത്യൻ അംബാസഡർ പി. കുമരൻ, റേഡിയോ ഉടമകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം സുലൈത്തി, പുതിയ റേഡിയോസ്റ്റേഷനുകളെ പ്രതിനിധീകരിച്ച് 98.6 മലയാളം എഫ്.എം വൈസ് ചെയർമാൻ കെ.സി.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.