Posted On
date_range Updated On
date_range ഖത്തറിൽനിന്ന് ഇന്ത്യയിലേക്കുള്ള ഏതാനും വന്ദേഭാരത് വിമാനങ്ങൾ റദ്ദാക്കി
ദോഹ: വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടത്തിൽ നേരത്തെ പ്രഖ്യാപിച്ച ചില വിമാനങ്ങൾ എയർഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ഖത്തറിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ആഗസ്റ്റ് മൂന്നിന് ദോഹയിൽനിന്ന് മംഗലാപുരം, അഞ്ചിന് ഹൈദരാബാദ്, ആറിന് ബംഗളൂരു, ഏഴിന് ചെന്നൈ, ഒമ്പതിന് ന്യൂഡൽഹി എന്നീ സർവിസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്.
ആഗസ്റ്റ് മൂന്നിന് ചെന്നൈ, നാലിനുന് ലക്നൗ എന്നീ വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധെപ്പടണമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.