വിജയം ആഘോഷിക്കുന്ന തുനീഷ്യൻ ആരാധകർ

ഫിഫ അറബ്​ കപ്പ്: തുനീഷ്യ, യു.എ.ഇ ക്വാർട്ടറിൽ

ദോഹ: ഗ്രൂപ്പ്​ 'ബി'യിൽ നിന്നും തുനീഷ്യയും യു.എ.ഇയും ഫിഫ അറബ്​ കപ്പ്​ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചു. അവസാന മത്സരത്തിൽ തുനീഷ്യ 1-0 ത്തിന്​ യു.എ.ഇയെ തോൽപിച്ചാണ്​ ഗ്രൂപ്പ്​ ജേതാക്കളായി ക്വാർട്ടറിൽ കടന്നത്​. അതേസമയം, അൽ ജനൂബ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറിയയെ മൗറിത്താനിയ 2-1ന്​ അട്ടിമറിച്ചത്​ തോൽവിയിലും യു.എ.ഇക്ക്​ തുണയായി. രണ്ടു ദിവസം മുമ്പ്​ തുനീഷ്യയെ വീഴ്​ത്തി ക്വാർട്ടർ പ്രതീക്ഷ സജീവമാക്കിയ സിറിയക്ക്​ അപ്രതീക്ഷിതമായ തോൽവി പുറത്തേക്കുള്ള വഴിയൊരുക്കി. ഒമ്പതാം മിനിറ്റിൽ ​സെയ്​ഫുദ്ദീൻ ജാസിരിയാണ്​ തുനീഷ്യയുടെ വിജയഗോൾ കുറിച്ചത്​.

Tags:    
News Summary - FIFA Arab Cup: Tunisia, UAE in the quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.