ബു​ധ​നാ​ഴ്​​ച തു​നീ​ഷ്യ​ൻ സ്​​കൂ​ളി​ലെ​ത്തി​യ ഫി​ഫ അ​റ​ബ്​​ക​പ്പി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ

ഫി​ഫ അ​റ​ബ്​​ക​പ്പ്​ ട്രോ​ഫി ഇ​ന്ന്​ എം.​ഇ.​എ​സി​ൽ

ദോ​ഹ: ​ന​വം​ബ​ർ 30നു ​പ​ന്തു​രു​ളു​ന്ന ഫി​ഫ അ​റ​ബ്​ ക​പ്പി​ലെ ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള സ്വ​ർ​ണ​ക്ക​പ്പ്​ വ്യാ​ഴാ​ഴ്​​ച​ ദോ​ഹ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ. പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ്​​കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ ട്രോ​ഫി​ടൂ​റിെൻറ ഭാ​ഗ​മാ​യാ​ണ്​ ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളെ​യും പ്ര​തി​നി​ധാം​ചെ​യ്​​ത്​​ വി​ന്നേ​ഴ്​​സ്​ ട്രോ​ഫി എം.​ഇ.​എ​സി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ, വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ട്രോ​ഫി ടൂ​റി​െൻറ ഭാ​ഗ​മാ​വും. ഉ​ച്ച 12 മു​ത​ൽ ഒ​ന്നു​വ​രെ സ്​​കൂ​ളി​ൽ ​അ​റ​ബ്​ ക​പ്പ്​ ട്രോ​ഫി പ്ര​ദ​ർ​ശ​ന​ത്തി​നു വെ​ക്കും. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ സു​ഡാ​നീ​സ്​ സ്​​കൂ​ളി​ലാ​ണ്​ ദി​വ​ത്തെ ട്രോ​ഫി ടൂ​റി​‍െൻറ തു​ട​ക്കം. ശേ​ഷം, 10 മു​ത​ൽ 11 വ​രെ ഫ​ല​സ്തീ​ൻ സ്​​കൂ​ളി​ൽ പ്ര​ദ​ർ​ശ​നം. വൈ​കീ​ട്ട്​ ക​താ​റ​യി​ലെ​ത്തും. അ​റ​ബ്​ ക​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ൻെ​റ ഭാ​ഗ​മാ​യി ന​വം​ബ​ർ 29 വ​രെ ഖ​ത്ത​റി​‍െൻറ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ട്രോ​ഫി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Tags:    
News Summary - FIFA Arab Cup Trophy today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.