മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് ചടങ്ങിൽ മുസ്തഫ പണിക്കവീട്ടിലിന് ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range മുസ്തഫ പണിക്കവീട്ടിലിന് യാത്രയയപ്പ് നൽകി
ദോഹ: നാലുപതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ സ്ഥാപക അംഗവും രക്ഷധികാരിയുമായ മുസ്തഫ പണിക്കവീട്ടിലിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പ്രസിഡൻറ് ലിയാകത്അധ്യക്ഷതവഹിച്ചു. രക്ഷാധികാരി കാസിം കറുത്തക്ക യാത്രയയപ്പ് സംഗമം ഉദ്ഘടനം ചെയ്തു. നൂറുദ്ദീൻ പൊന്നാട അണിയിച്ചു. ജിഷാദ് കറുത്താക്ക, അർഷാദ്, യൂസുഫ്, ബാദുഷ, അഷ്‌കർ തുടങ്ങി സംഘടനയുടെ വിവിധ പ്രതിനിധികൾ ആശംസകൾ നേർന്നു. സെക്രട്ടറി ലാൽമോൻ വലിയകത്ത് സ്വാഗതവും ട്രഷറർ ഷാഹുൽ കോട്ടപുറത്തു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.