ന​ന്തി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ പി.​ആ​ർ. അ​ബ്​​ദു​ൽ ക​രീ​മി​ന്​ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

പി.ആർ. അബ്ദുൽ കരീമിന് യാത്രയയപ്പ്

ദോഹ: 42 വർഷത്തെ ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.ആർ. അബ്ദുൽ കരീമിന് നന്തി അസോസിയേഷൻ യാത്രയയപ്പ് നൽകി.

നന്തി അസോസിയേഷൻ സ്ഥാപക ഭാരവാഹികളിൽ ഒരാളും മുൻ കൺവീനറുമായ കരീമിന്‍റെ യാത്രയയപ്പു ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. അബൂഹമൂറിൽ നടന്ന പരിപാടിയിൽ മുസ്തഫ മലമ്മൽ അധ്യക്ഷത വഹിച്ചു. നാസർ ഇയ്യത്ത്കുനി സ്വാഗതം പറഞ്ഞു. ബഷീർ കൊവുമ്മൽ, ഷാജി പീവീസ്, റാസിഖ് കെ.വി, ജബ്ബാർ നന്തി, കെ. ഹുബൈബ്, സമീൽ കെ.വി, ജഫീർ കരുവഞ്ചേരി എന്നിവർ സംസാരിച്ചു.മുസ്തഫ മലമ്മൽ ഉപഹാരം സമ്മാനിച്ചു. അബ്ദുൽ കരീം മറുപടി പ്രസംഗവും സംഗീത് നന്തി നന്ദിയും പറഞ്ഞു.

അബ്ദുൽ കരീമിന് കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷനും യാത്രയയപ്പ് നൽകി. പ്രസിഡന്റ് വാസു വാണിമേൽ അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗതം പറഞ്ഞു. സ്നേഹോപഹാരം ഭാരവാഹികൾ ചേർന്ന് കൈമാറി.

അഡ്വൈസറി ബോർഡ് അംഗം രവി പുതുക്കുടി, വൈസ് പ്രസിഡന്റ് റയീസ് ഹമീദ്, ജോയന്റ് സെക്രട്ടറി എ.വി. റജിലേഷ്, മെംബർഷിപ് വിങ് കൺവീനർ റാഷിദ് സമസ്യ, പി.പി. അബ്ദുൽ സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അബ്ദുൽ കരീം മറുപടി പ്രസംഗം നിർവഹിച്ചു. ട്രഷറർ പി.കെ. അബ്ദുൽ റഹീം നന്ദി പറഞ്ഞു.

Tags:    
News Summary - Farewell to P.R. Abdul Karim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.