ദോഹ: ആധുനിക സാങ്കേതിക വിദ്യയിൽ ഏറ്റവും നൂതനമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ രാജ്യം ഏറെ മുൻപന്തിയിൽ എത്തിയതായി ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എഞ്ചിനീയർ ബദർ അൽമീർ വ്യക്തമാക്കി. ഇതനുസരിച്ച് അടുത്ത വർഷം മുതൽ ഫിംഗർ പ്രിൻറിംഗിന് പകരം ഫേഷ്യൽ ഫിംഗർ പ്രിൻറ് നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇത് നിലവിൽ വന്ന് കഴിഞ്ഞാൽ യാത്രക്കാർക്ക് മാർക്കറ്റിലൂടെ നടക്കുന്നത് പോലെ എമിേഗ്രഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും.
യാത്രക്കാരന് എമിേഗ്രഷനിൽ പാസ്പോർട്ടോ മറ്റ് രേഖകളോ നൽകാതെ തന്നെ നേരെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും കഴിയും. നിലവിൽ ഖത്തറിൽ റസിഡൻറ് പെർമിറ്റുള്ള പതിനാറ് വയസ്സിന് മുകളിലുള്ള ആർക്കും ഇ ഗെയിറ്റ് സംവിധാനം ഉപയോഗിച്ച് അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും. ഇതിനേക്കൾ എളുപ്പത്തിൽ നടന്നുപോകുന്നതിനിടെ മുഖത്തിെൻറ സ്കാൻ എടുത്ത് അകത്തേക്കും പുറത്തേക്കും പോകാൻ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു. സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യമാണ് എയർപോർട്ട് അതോറിറ്റിക്കുള്ളത്.
എയർപോർട്ട് ഉദ്ഘാടനം ചെയ്യുമ്പോൾ ആഗോള തലത്തിൽ 76ാമത് സ്ഥാനമായിരുന്നു ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ഉണ്ടായിരുന്നത്. പിന്നീട് 26ാമത് സ്ഥാനത്തേക്കും തുടർന്ന് ലോകത്തെ ഏറ്റവും ആറാമത്തെ എയർപോർട്ട് എന്ന പദവിയിലേക്കും എത്തി.ഹമദ് വിമാനത്താവളം തുടങ്ങിയതിന് ശേഷം ഇതിനകം നിരവധി അംഗീകാരങ്ങൾ ലഭിച്ചതായി അദ്ദേഹം അറിയിച്ചു.അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ട്രാവൽ പ്ലസിെൻറ ലോകത്തിലെ ഏറ്റവും നല്ല രണ്ടാമത്തെ വിമാനത്താവളമായി ഹമദ് വിമാനത്താവളത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.