അ​ൽ​ബി​ദ പാ​ർ​ക്കി​ലെ ദോ​ഹ എ​ക്സ്​​പോ വേ​ദി​യു​ടെ മാ​തൃ​ക. ഒ​രു ആ​കാ​ശ ദൃ​ശ്യം, ഇൻസൈറ്റിൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ്​ അ​ൽ സി​ന്ദി

ദോ​ഹ എ​ക്സ്പോ; സ​ന്ദ​ർ​ശ​ക​രെ​ നേ​ര​ത്തേ വ​ര​വേ​ൽ​ക്കാനൊരുങ്ങി

ദോ​ഹ: ​ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ശേ​ഷം ഖ​ത്ത​റും മി​ഡി​ലീ​സ്​​റ്റും കാ​ത്തി​രി​ക്കു​ന്ന ദോ​ഹ എ​ക്സ്പോ​യി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ നേ​ര​ത്തേ ത​ന്നെ വാ​തി​ലു​ക​ൾ തു​റ​ന്നു​ന​ൽ​കും. ഒ​ക്​​ടോ​ബ​ർ ര​ണ്ടി​നാ​ണ്​ എ​ക്​​സ്​​പോ​യു​ടെ ഔ​പ​ചാ​രി​ക തു​ട​ക്ക​മെ​ങ്കി​ലും സെ​പ്​​റ്റം​ബ​റി​ൽ ത​ന്നെ സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കാ​ൻ എ​ക്​​സ്​​പോ വേ​ദി സ​ജ്ജ​മാ​വു​മെ​ന്ന്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ്​ അ​ൽ സി​ന്ദി പ​റ​ഞ്ഞു. എ​ക്​​സ്​​പോ​യു​ടെ പ​വി​ലി​യ​നു​ക​ളും മ​റ്റും ഉ​ൾ​പ്പെ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​താ​ണ്ട്​ പൂ​ർ​ത്തി​യാ​യ​താ​യും അ​ദ്ദേ​ഹം പ്രാ​ദേ​ശി​ക അ​റ​ബി ദി​ന​പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

സെ​പ്​​റ്റം​ബ​ർ പ​കു​തി​യോ​ടെ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘ലോ​കം വീ​ണ്ടും ദോ​ഹ​യി​ൽ ഒ​ത്തു​ചേ​രു​ക​യാ​ണ്. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ 14 ല​ക്ഷ​ത്തോ​ളം കാ​ണി​ക​ൾ ദോ​ഹ​യി​ലെ​ത്തി​യെ​ങ്കി​ലും ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും ദോ​ഹ​യി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കു​ തു​ട​ങ്ങും. 30 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​ൻ ദോ​ഹ എ​ക്​​സ്​​പോ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ഏ​റ്റ​വും മി​ക​ച്ച സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സാ​​ങ്കേ​തി​ക മി​ക​വു​മാ​യാ​ണ്​ എ​ക്​​സ്​​പോ സെൻറ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്. മ​രു​ഭൂ​വ​ത്ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ശ്ര​ദ്ധ​പ​തി​പ്പി​ച്ച്​, ഹ​രി​ത വി​സ്തൃ​തി​യും കൃ​ഷി​ഭൂ​മി​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​തി​ൽ ഊ​ന്നി​യാ​ണ്​ എ​ക്​​സ്​​പോ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്’​’ -അ​ൽ സി​ന്ദി പ​റ​ഞ്ഞു.

കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​ന്​ പ​രി​ഹാ​ര​വും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ, സു​സ്​​ഥി​ര പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഊ​ന്നി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ലോ​ക​ത്തി​ന്​ മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും എ​ക്​​സ്​​പോ വേ​ദി​യാ​കും. ​വെ​റു​മൊ​രു പ്ര​ദ​ർ​ശ​ന​ത്തി​ന​പ്പു​റം ലോ​ക​ത്തി​ലെ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ​ക്ക്​ ക​രു​ത​ൽ ന​ൽ​കു​ക​യും എ​ക്​​സ്പോ​യു​ടെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ട്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ആ​നു​പാ​തി​ക​മാ​യി ബാ​ധി​ക്കു​ന്ന അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ എ​ക്​​സ്​​പോ അ​വ​സ​രം ന​ൽ​കു​മെ​ന്ന്​ ഖാ​ലി​ദ്​ അ​ൽ സി​ന്ദി പ​റ​ഞ്ഞു. ‘‘അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കാ​യി 40 പ​വി​ലി​യ​നു​ക​ൾ നീ​ക്കി​വെ​ക്കും. എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ഇ​തു​വ​ഴി ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​നും പ​രി​സ്ഥി​തി പ​ദ്ധ​തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ക​ണ്ടെ​ത്താ​നും അ​വ​ർ​ക്ക്​ അ​വ​സ​രം സൃ​ഷ്​​ടി​ക്കും’ -അ​ൽ സി​ന്ദി പ​റ​ഞ്ഞു. എ​ക്​​സ്​​പോ​യു​ടെ പ്ര​ധാ​ന സം​ഘാ​ട​ക​രാ​യ ബ്യൂ​റോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​സ്​ എ​ക്​​സ്​​പോ​സി​ഷ​ൻ​സ്​ (ബി.​ഐ.​ഇ) സം​ഘം എ​ക്​​സ്​​പോ വേ​ദി സ​ന്ദ​ർ​ശി​ച്ച്​ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

70 രാ​ജ്യ​ങ്ങ​ൾ
ദോ​ഹ​ എ​ക്​​സ്​​പോ​ക്ക്​ കൊ​ടി​യേ​റാ​ൻ ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ സ​മ​യം ബാ​ക്കി​നി​ൽ​ക്കെ 70 രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ പ​വി​ലി​യ​നു​ക​ൾ ഒ​രു​ക്കി​യാ​വും ഒ​ക്​​ടോ​ബ​ർ ര​ണ്ടു​ മു​ത​ൽ 2024 മാ​ർ​ച്ച്​ 28 വ​രെ നീ​ളു​ന്ന എ​ക്​​സ്​​പോ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ച​ർ​ച്ച​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്​​ധ​രു​ടെ സം​ഗ​മം, ലോ​ക​നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​കും എ​ക്​​സ്​​പോ.

Tags:    
News Summary - Expo 2023 Doha is getting ready to receive visitors in mid-September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.