ദോഹ: പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തകർപ്പൻ വിജയം ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും.
ഇൻകാസിന്റെ വിവിധ ജില്ലാകമ്മിറ്റികളുടെയും മറ്റും നേതൃത്വത്തിൽ മധുരം വിതരണം ചെയ്തും പ്രവർത്തകർ ഒന്നിച്ചുചേർന്നുമെല്ലാം ആഘോഷം ഗംഭീരമാക്കി.
ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചു ആഘോഷിച്ചു. വിജയാഹ്ലാദ പരിപാടിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യാതിഥിയായി.
ആഘോഷ പരിപാടി ഇൻകാസ് ഒ.ഐ.സി.സി സീനിയർ നേതാവ് കെ.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിപിൻ പി.കെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, കെ.എം.സി.സി ഖത്തർ പ്രസിഡന്റ് ഡോ. സമദ്, ഇൻകാസ് കോഴിക്കോട് മുഖ്യരക്ഷാധികാരി അഷ്റഫ് വടകര, അൈഡ്വസറി ബോർഡ് ചെയർമാൻ സി.വി അബ്ബാസ്, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു. മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി മധുരം വിതരണം ചെയ്തു ആഘോഷിച്ചു. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി മുരളി തോയക്കാവ്, വൈസ് പ്രസിഡന്റ് ഷിജിൽ മൂസ പാവറട്ടി, ജോയന്റ് സെക്രട്ടറി സാഹിർ പാടൂർ, പി.എച്ച് റാഷിദ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.