ദോഹ: ഖത്തറിലെ മുതിർന്ന ഇന്ത്യൻ ബിസിനസുകാരനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായിരുന്ന ഹസന്‍ ചൗഗ്ലെ എന്ന ഹസന്‍ അബ്ദുല്‍ കരീം ചൗഗ്ലേ (74) നിര്യാതനായി. സ്വദേശമായ മഹാരാഷ്ട്രയിലെ രത്നഗിരിയിലായിരുന്നു അന്ത്യം. 1977ൽ ഖത്തറിൽ പ്രവാസിയായെത്തി ബിസിനസുകാരനും സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായി പ്രവാസി ഇന്ത്യക്കാർക്കിടയിലെ നിറസാന്നിധ്യമായി മാറിയ ജീവിതം പൂർത്തിയാക്കിയാണ് ചൗഗ്ലെ ഓർമയാവുന്നത്. ഒരു വർഷം മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
ഇന്ത്യൻ എംബസി അപെക്സ് സംഘടനകളായ ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി), ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യന്‍ ബിസിനസ് ആൻറ് പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ ഇന്ത്യൻ സ്കൂളായ ഡി.പി.എസ് എം.ഐ.എസ്, സാവിത്രി ഫൂലെ യൂണിവേഴ്സിറ്റി ഖത്തർ ക്യാമ്പസ് എന്നിവ സ്ഥാപിക്കുന്നതിൽ നിർണായക സാന്നിധ്യമായി.
2012ല്‍ ജയ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും സാമൂഹ്യ പ്രവർത്തന രംഗത്തെ മികവിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഏറ്റുവാങ്ങി. 2011, 12, 13 വര്‍ഷങ്ങളിലെ 100 ശക്തരായ ഇന്ത്യന്‍ ബിസിനസുകാരില്‍ ഒരാളായി അറേബ്യന്‍ ബിസിനസ് തെരഞ്ഞെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ജനിച്ച ഹസന്‍ ചൗഗ്ലെ 1977ലാണ് ഖത്തറിലെത്തിയത്. മാന്‍വിര്‍ എന്‍ജിനിയറിങ്ങില്‍ ടെക്‌നിക്കല്‍ സൂപ്പര്‍വൈസറായി ഖത്തറില്‍ ജീവിതം ആരംഭിച്ച ഇദ്ദേഹം നേരത്തെ മുംബൈയില്‍ ലാര്‍സന്‍ ആൻറ് ടൂബ്രോയിലും പ്രവര്‍ത്തിച്ചിരുന്നു.
മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി, ഹൈദരബാദ് ആൻറ് ജാമിഅ ഉര്‍ദു, അലിഗഡ്, നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന്‍, അന്‍ജുമാന്‍ മുഹിബ്ബാനെ ഉര്‍ദു ഹിന്ദ്, കോകാന്‍ സോഷ്യല്‍ ഫോറം, ഹല്‍ഖെ അല്‍ബാബെ കോകന്‍ തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.