ദോഹ: പ്രവാസത്തിലെ പ്രശ്നങ്ങൾ അതിജീവിക്കാനും പ്രളയാനന്തര കേരളത്തിെൻറ പുനർ നിർമ്മിതിയിൽ പ്രവാസ ലോകത്തിെൻറ നിലപാടുകൾ വ്യക്തമാക്കിയും ‘പുതിയ പ്രവാസം പുതിയ കേരളം: നമുക്ക് അതിജീവിക്കുക’ എന്ന പ്രമേയത്തിൽ കൾച്ചറൽ ഫോറം സംഘടിപ്പിച്ച കാമ്പയിൻ സമാപിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് ‘പരിസ്തിഥി സൗഹൃദ സുസ്ഥിര വികസനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘എക്സ്പാറ്റ് ഫിയസ്റ്റ 2018’ പരിപാടിയോടെയാണ് കാമ്പയിന് സമാപനമായത്.സമാപന സമ്മേളനം ഖത്തർ ഫൗഡേഷന് കീഴിലെ ഖത്തർ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ സസ്റ്റയിനബിലിറ്റി മേധാവി ഡോ. അലക്സാണ്ടർ അമാറ്റോ ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ഏറെ വലുതാണെന്നും ഇതിനെ ചെറുക്കാൻ സമൂഹത്തെ പര്യാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസത്തിെൻറ പൂർവകാലം വിഷാദം നിറഞ്ഞതായിരുന്നെങ്കിലും വർത്തമാനകാല പ്രവാസം നാടിനെയും നാടിെൻറ നിർമ്മിതിയെയും കുറിച്ച് ചിന്തിക്കുന്നുവെന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. കേരളത്തിെൻറ പുനർനിർമ്മിതിയിൽ നൈതികവും ഭൗതികവുമായ പുരോഗതിയുണ്ടാവണമെന്നും അമിതമായ ശാസ്ത്രബോധം കൊണ്ട് മാത്രം എല്ലാം പിടിച്ച് നിർത്താമെന്ന ബോധം ശരിയല്ലെന്ന സന്ദേശം കൂടിയാണ് പ്രളയം മലയാളിക്ക് നൽകിയതെന്നും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റ് പ്രഫസർ ഡോ. ടി.ടി ശ്രീകുമാർ പറഞ്ഞു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സുബാഷ് നായർ, മുഹമ്മദ് ഷമീം എന്നിവരും സംസാരിച്ചു. കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു. കാമ്പയിൻ ജനറൽ കൺവീനർ മുനീഷ് എ.സി സ്വാഗതവും ജനറൽ സെക്രട്ടറി സി.സാദിഖലി നന്ദിയും പറഞ്ഞു. തോമസ് സക്കരിയ, റഷീദ് അഹമ്മദ്, സുഹൈൽ ശാന്തുപുരം, താഹിറ ബീവി, മുഹമ്മദ് റാഫി എന്നിവർ ഉപഹാരം നൽകി.
സ്കൂളുകൾക്കായി സംഘടിപ്പിച്ച എക്സിബിഷനിൽ രാജഗിരി പബ്ളിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ഒലീവ് ഇൻറർ നാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. നടുമുറ്റം വനിതകൾക്കായി നടത്തിയ എക്സിബിഷനിൽ മദീന ഖലീഫ ഏരിയ ഒന്നാം സ്ഥാനം നേടി. വക്റ വുകൈർ ഏരിയ രണ്ടാം സ്ഥാനവും മത്താർ ഖദീം ഏരിയ മൂന്നാം സ്ഥാനവും നേടി. ജൈവകൃഷി പ്രദർശനത്തിൽ ജനകീയ വോട്ടെടുപ്പിലൂടെ അപർണ റിനീഷ് വിജയിയായി. ഡോ. താജ് ആലുവ, മജീദ് അലി, ഗഫൂർ എ.ആർ, തഹ്സീൻ, ഷാനവാസ് ഖാലിദ് എന്നിവർ സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.