ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഓപണ്‍ എയര്‍ അമ്യൂസ്മെൻറ് പാര്‍ക്കായ എൻറര്‍ടെയ്ൻമെൻറ് വേള്‍ഡ് വില്ലേജ് പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറക്കുന്നു. ഡിപ്ലോമാറ്റിക് ക്ലബ്ബിനും പേള്‍ ഖത്തറിനും ഇടയിലായി അല്ഖുതൈഫിയ ബീച്ചിലാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ അവസരം നല്കുന്ന വിവിധ വിനോദോപാധികളാണ് ഇവിടെയുള്ളത്.
യൂറോപ്പില്‍ നിന്നും എത്തിച്ച അത്യാധുനിക റൈഡുകളും കാഴ്ചകളുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഡ്രോപ് ടവര്‍, റോളര്‍ കോസ്റ്റര്‍, ജി ഫോഴ്സ്, ഗ്ലാൻറ് ഫെറീസ് വീല്‍ തുടങ്ങിയവയാണ് പാര്‍ക്കിലെ റൈഡുകളില്‍ പ്രധാനപ്പെട്ടവ. പെയ്ൻറ്ബോള്അറീന, ദിനോസര്‍ പാര്‍ക്ക്, ലോകത്തെ മുന്‍ നിരയില്‍ നില്ക്കുന്ന കലാകാരന്മാര് അണിനിരക്കുന്ന സര്‍ക്കസ് എന്നിവയും കാണികളെ കാത്തിരിക്കുന്നുണ്ട്്.
റഷ്യ, അമേരിക്ക, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നിരവധി അവാര്‍ഡുകള്‍ നേടിയ സ്റ്റേജ് ഷോകളും എൻറര്‍ടെയ്ന്‍ വേള്‍ഡ് വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. റൈഡുകളും ഷോകളും കാണാനെത്തുന്നവര്‍ക്ക് മികച്ച നിലവാരമുള്ള കഫേകള്‍, ഭക്ഷണശാലകള്‍, സാധാരണ രാത്രിഭക്ഷണ ഔട്ട്െലറ്റുകള്‍ എന്നിവയും ഉപയോഗിക്കാം. പാര്ക്കിനോടനുബന്ധിച്ച്് വലിയൊരു ഷോപ്പിങ് ലോകവും തയ്യാറാക്കിയിട്ടുണ്ട്്. ഖത്തര്‍, കുവൈത്ത്, ഒമാന്‍, യമന്‍, ജോര്‍ദാന്‍, ലെബനാൻ, സിറിയ, തുര്‍ക്കി, ഇന്ത്യ, പാകിസ്താന്, മലേഷ്യ, ചൈന, തായ്്ലാന്‍ഡ്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇറാന്, ഇറ്റലി, യു.എസ്.എ തുടങ്ങി 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക. സന്ദര്‍ശകര്‍ക്ക് ആവശ്യാനുസരണം വിവിധ തരത്തിലുള്ള സാധനങ്ങള്‍ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.