അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാനുമായി ബെയ്ജിങിൽ സൗഹൃദം പങ്കിടുന്ന അമീർ

ബെയ്​ജിങ്ങിൽ രാഷ്ട്രത്തലവന്മാരുമായി അമീറിന്‍റെ കൂടിക്കാഴ്ച

ദോഹ: ബെയ്​ജിങ്ങിൽ വെള്ളിയാഴ്ച ആരംഭിച്ച ശീതകാല ഒളിമ്പിക്സിൽ പ​ങ്കെടുക്കാനെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി വിവിധ രാഷ്ട്ര പ്രതിനിധികളുമായി ​കൂടിക്കാഴ്ച നടത്തി.

ബേർഡ്​സ്​ നെസ്റ്റ്​ സ്​റ്റേഡിയത്തിലെ ഒളിമ്പിക്സ്​ ഉദ്​ഘാടന ചടങ്ങുകൾക്കായി എത്തിയ രാഷ്ട്രത്തലവന്മാർക്കായി ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിൻപിങ്​ ഒരുക്കിയ വിരുന്നിലായിരുന്നു കൂടിക്കാഴ്ച.

അബൂദബി കിരീടാവകാശിയും ആംഡ്​ ഫോഴ്​സ്​ ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാൻ ഉൾപ്പെടെ നിരവധിപേരുമായി അമീർ സൗഹൃദം പങ്കിടുകയും ചർച്ച നടത്തുകയും ചെയ്തു.

2017ൽ ഖത്തറിനെതിരായ ഗൾഫ്​ ഉപരോധ ശേഷം ആദ്യമായാണ്​ അമീറും അബൂദബി കിരീടാവകാശിയും നേരിൽ കണ്ടുമുട്ടുന്നത്​.ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫതാഹ്​ അൽ സിസി, ഉസ്​ബെകിസ്താൻ പ്രസിഡന്‍റ്​ ഡോ. ഷൗകത്​ മിർസിയോയേവ്​, പോളണ്ട്​ പ്രസിഡന്‍റ്​ ആന്ദ്രെജ്​ ഡുഡ, തുർക്​മെനിസ്താൻ പ്രസിഡന്‍റ്​ ഗുർബാംഗുലി ബെർഡിമുഖ​മെദേവ്​, തജികിസ്താൻ പ്രസിഡന്‍റ്​ ഇമൊമലി റഹ്​മാൻ, കസാഖ്​സ്താൻ പ്രസിഡന്‍റ്​ കസിം​ ജൊമർത്​ ടോകയേവ്​, പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാൻ, യു.എൻ സെക്രട്ടറി ജനറൽ അ​ന്‍റോണിയോ ഗുട്ടെറസ്​, യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്​ എന്നിവരുമായും അമീർ കൂടികാഴ്​ച നടത്തി.

Tags:    
News Summary - Emir meets with heads of state in Beijing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.