ഖത്തറിൽ അടിയന്തര സാഹചര്യങ്ങളിൽ  ഈ നമ്പറുകൾ ഓർത്തിരിക്കാം

ദോഹ: ഖത്തറിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾക്കും പരാതികൾ സമർപ്പിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ബന്ധപ്പെടേണ്ട ഹോട്ട്​ലൈൻ നമ്പറുകൾ ഓർമ്മിപ്പിച്ച് ഖത്തർ ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ്​ (ജി.സി.ഒ). നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അടിയന്തര സഹായം തേടുന്നതിനുമുള്ള രാജ്യത്തെ പ്രധാന ഹോട്ട്​ലൈൻ നമ്പറുകൾ എല്ലാവരും അറിഞ്ഞിരിക്കണം.
ആഭ്യന്തര മന്ത്രാലയം: ഹെൽത്ത് ക്വാറൈൻറൻ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 44579999 എന്ന നമ്പറിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട്​ പരാതി നൽകാം.

999: പൊതു ഇടങ്ങളിലെ ഒത്തുചേരൽ ശ്രദ്ധയിൽ പെട്ടാൽ പരാതി നൽകുന്നതിന്.
ബധിരർക്ക് 992 എന്ന നമ്പർ ഉപയോഗപ്പെടുത്താം.
66815757 – സൈബർ ൈക്രം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിന്. മെട്രാഷ് 2 വഴിയും ഇത് ചെയ്യാം.
പൊതുജനാരോഗ്യ മന്ത്രാലയം: 16000 എന്ന നമ്പറിൽ കോവിഡ്–19മായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മാനസികമായ പിന്തുണ തേടുന്നതിനും വിളിക്കാം.
തൊഴിൽ മന്ത്രാലയം: 40280660 നമ്പറിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഏത് സമയവും അന്വേഷണങ്ങൾക്കായി ബന്ധപ്പെടാം.
92727 നമ്പറിൽ തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കാം. 5 എന്ന് ടൈപ്പ് ചെയ്ത് സ്​പേസ്​ ഇല്ലാതെ ക്യു ഐ ഡി നമ്പറോ വിസ നമ്പറോ ടൈപ്പ് ചെയ്ത് 92727 എന്ന നമ്പറിലേക്ക് എസ്​ എം എസ്​ അയക്കുന്നതോടെ പരാതി രജിസ്​റ്റർ ചെയ്യപ്പെടും.
വാണിജ്യ വ്യവസായ മന്ത്രാലയം: 16001 നമ്പറിൽ വാണിജ്യ വ്യവസായ രംഗവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങളും നടത്താം. നിർദേശങ്ങൾ സമർപ്പിക്കാം.ഇൻഡസ്​ട്രിയൽ ഏരിയയിൽ നിന്ന് പുറത്തേക്കും ഏരിയയിലേക്കും സാധന സാമഗ്രികൾ കൊണ്ട് പോകുന്നത് സംബന്ധിച്ച് അന്വേഷണങ്ങൾക്കും 16001 എന്ന നമ്പർ ഉപയോഗിക്കാം.

Tags:    
News Summary - emergency phone number-qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.