ഇനിയും പേര്​ ചേർക്കാം, നടപടിക്രമങ്ങൾ ഇങ്ങനെ

വരുന്ന ലോക്​​സഭാതെരഞ്ഞെടുപ്പിനുള്ള സ്​ഥാനാർഥികൾ പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതിക്ക്​ തലേന്ന്​ വരെ പട്ടികയിൽ പേര്​ ചേർക്കാൻ ഇനിയും. ഇവരുടെ കൂടി പേര്​ ഉൾപ്പെടുത്തിയുള്ള അനുബന്ധപട്ടിക തയാറാക്കും. ഇൗപട്ടികയിൽ ഉൾപ്പെട്ടവർക്കും ലോക്​സഭാതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകും.
https://www.nvsp.in/ എന്ന വെബ്സൈറ്റിലെ Apply online for registration of overseas voter
എന്ന ലിങ്ക് വഴിയാണ് അപേക്ഷകള്‍ നൽകേണ്ടത്‌.


1. അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍​?
•പാസ്പോര്‍ട്ടി​​​െൻറ ആദ്യ പേജ്, അഡ്രസ്‌ പേജ്, വിസ സ്​റ്റാമ്പ്‌ ചെയ്ത പേജ് എന്നിവ ഒരുമിച്ചുചേര്‍ത്ത ഒരു ഇമേജ് ഫയല്‍ (jpg format). പാസ്​പോര്‍ട്ട് അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. (പാസ്പ്പോര്‍ട്ട് കോപ്പിയില്‍ നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള നാട്ടിലെ ബന്ധുവി​​​െൻറ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ പോളിങ്​ ബൂത്ത് പെട്ടെന്ന്‍ കണ്ടെത്താന്‍ അത് അധികാരികള്‍ക്ക് സഹായകമാകും.)
^ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ
^ അപേക്ഷകന്‍ നിയോജക മണ്ഡലം അറിഞ്ഞിരിക്കണം
^ വിദേശത്ത് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തി​​​െൻറ വിലാസം
^ നാട്ടിലെ ടെലിഫോണ്‍ നമ്പര്‍ (നിര്‍ബന്ധമില്ലെങ്കിലും ചേര്‍ക്കുന്നതാണ് ഉചിതം)
4. നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന്
എങ്ങനെ പരിശോധിക്കാം?
•2018 ഒക്ടോബര്‍ ഒന്നിന്​ പ്രസിദ്ധീകരിച്ച കരടു വോട്ടര്‍ പട്ടിയില്‍നിന്ന്​ തങ്ങളുടെ ബൂത്തി​​​െൻറ വോട്ടര്‍ പട്ടിക http://ceo.kerala.gov.in/electoralrolls.html എന്ന ലിങ്കില്‍ നിന്നും പി.ഡിഎഫ് ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത്​ പരിശോധിക്കാന്‍ സാധിക്കും. കൂടാതെ http://ceo.kerala.gov.in/rollsearch.html , http://electoralsearch.in/ എന്നീ ലിങ്കുകളില്‍ പ്രാഥമിക വിവരങ്ങള്‍ നല്‍കി സമ്മതിദായക​​​െൻറ പേരുവിവരങ്ങള്‍ പരിശോധിക്കാനും സാധിക്കും. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉണ്ടെങ്കില്‍ നമ്പര്‍ നല്‍കി വളരെ പെട്ടെന്ന് വിവരങ്ങള്‍ അറിയാന്‍ സാധിക്കും.


5. നേരത്തെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക്
വോട്ട് ചെയ്യാന്‍ സാധിക്കുമോ ?
•തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളത് കൊണ്ട് മാത്രം വോട്ട് ചെയ്യാന്‍ സാധിക്കില്ല. അന്തിമമായി പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരിക്കണം. പേര് ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
6. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍
വീണ്ടും അപേക്ഷിക്കേണ്ടതുണ്ടോ?
•അതെ, വോട്ടര്‍ പട്ടികയില്‍ പൊതുവിഭാഗത്തില്‍ നേരത്തെ പേര് ഉൾപ്പെട്ടിട്ടുള്ള പ്രവാസികള്‍ക്ക് പ്രോക്സി വോട്ടിന്​ യോഗ്യത ലഭിക്കണമെങ്കില്‍ പുതിയതായി അപേക്ഷിക്കുന്നതുപോലെ വീണ്ടും അപേക്ഷിക്കണം. അപേക്ഷയുടെ അവസാനഭാഗത്തുള്ള സത്യപ്രതിജ്ഞയില്‍ രണ്ടാമത്തെ ഭാഗം സെലക്ട്‌ ചെയ്ത്​ നിലവില്‍ പേരുള്ള നിയമസഭാ മണ്ഡലം, തിരിച്ചറിയല്‍ കാര്‍ഡുനമ്പര്‍, മുമ്പ് താമസിച്ചിരുന്ന വിലാസം എന്നിവ ചേര്‍ക്കണം. അപേക്ഷ സ്വീകരിച്ചാല്‍ അപേക്ഷക​​​െൻറ പേര് പ്രവാസി സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍ പുതിയതായി പ്രസിദ്ധീകരിക്കുന്നതാണ്.

7. അപേക്ഷ സമര്‍പ്പിച്ചാല്‍ രസീതി ലഭിക്കുമോ?
•അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായാല്‍ വെബ്സൈറ്റില്‍നിന്നും റഫറന്‍സ് നമ്പര്‍ ലഭിക്കും. ഇത് സൂക്ഷിച്ചു വെക്കണം. https://www.nvsp.in/Forms/Forms/trackstatus എന്ന ലിങ്ക് വഴി അപേക്ഷയുടെ വിവരം അറിയാന്‍ സാധിക്കും.

8. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം രേഖകളുടെ കോപ്പി നാട്ടില്‍ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് അയക്കേണ്ടതുണ്ടോ?
•അങ്ങനെ അയക്കേണ്ടതില്ല. എന്നാല്‍, രേഖകളുടെ ഒരു കോപ്പി സ്വദേശത്ത് അപേക്ഷക​​​െൻറ വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ബൂത്ത്‌ ലെവല്‍ ഓഫിസര്‍ (BLO) പരിശോധനക്ക് വരുമ്പോള്‍ കാണിക്കാവുന്നതാണ്.
9. എത്ര ദിവസം കൊണ്ട് അപേക്ഷ സ്വീകരിച്ചതായി അറിയിപ്പ് ലഭിക്കും ?
•അപേക്ഷ സമര്‍പ്പണം, ബൂത്ത്‌ ലെവല്‍ ഓഫിസറെ ചുമതലപ്പെടുത്തല്‍, ബൂത്ത്‌ ലെവല്‍ ഓഫിസര്‍ അന്വേഷിച്ച്​ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ എന്നീ ഘട്ടങ്ങള്‍ക്ക് ശേഷമാണ് അപേക്ഷ സ്വീകരിച്ചു വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നത്. അപേക്ഷ സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കു ശേഷവും റഫറന്‍സ് നമ്പര്‍ നല്‍കിയാല്‍ തുടർനടപടികളുടെ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമല്ലെങ്കില്‍ അപേക്ഷകന് ബൂത്ത്‌ ലെവല്‍ ഓഫിസറെ വിളിച്ച്​ അന്വേഷിക്കാവുന്നതാണ്.

10. ബൂത്ത്‌ ലെവല്‍ ഓഫിസര്‍മാരുടെ (BLO)
ഫോണ്‍ നമ്പറുകള്‍ ലഭ്യമാണോ?
•http://ceo.kerala.gov.in/blobla.html എന്ന ലിങ്കില്‍ നിന്നും നിങ്ങളുടെ ബൂത്ത്‌ ലെവല്‍ ഓഫിസറുടെ പേരുവിവരവും ഫോണ്‍ നമ്പരും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ഓഫിസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫിസില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പരുകള്‍ http://ceo.kerala.gov.in/phonenumbers.html ഈ ലിങ്കില്‍ ലഭ്യമാണ്.

Tags:    
News Summary - electon-qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.